പ്രതിരോധശേഷി കൂട്ടുന്നത് വിവിധ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ചതും സ്വാഭാവികവുമായ മാർഗ്ഗങ്ങളിലൊന്ന് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ്.
പ്രതിരോധശേഷി കൂട്ടുന്നത് വിവിധ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കും
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ചതും സ്വാഭാവികവുമായ മാർഗ്ഗങ്ങളിലൊന്ന് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ്. ഭക്ഷണക്രമത്തിൽ ചെറിയ, ശ്രദ്ധാപൂർവ്വമായ മാറ്റങ്ങൾ പോലും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
27
വെറും നാല് ചേരുവകൾ ചേർത്ത് കൊണ്ടുള്ള ഒരു പാനീയം പ്രതിരോധശേഷി എളുപ്പം കൂട്ടാൻ സഹായിക്കും.
ജലാംശം, സമീകൃത പോഷകാഹാരം, കുടലിന് അനുയോജ്യമായ ഭക്ഷണങ്ങൾ എന്നിവ അണുബാധകളിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, ഊർജ്ജ നിലയും മൊത്തത്തിലുള്ള ഉന്മേഷവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രതിരോധശേഷി കൂട്ടാൻ പ്രകൃത്തിദത്തമായ മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് ഏറെ നല്ലത്.
37
ഇഞ്ചിയിലെ സജീവ സംയുക്തങ്ങളായ ജിഞ്ചറോൾ ചില ബാക്ടീരിയകൾക്കും വൈറസുകൾക്കുമെതിരെ പ്രവർത്തിക്കുന്നു.
ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ പ്രതിരോധശേഷിയെ പിന്തുണയ്ക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന ഓക്‌സിഡേറ്റീവ് സമ്മർദ്ദവും വിട്ടുമാറാത്ത വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു.
മഞ്ഞൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വീക്കം കുറയ്ക്കുന്നതിലൂടെയും ഇത് രോഗപ്രതിരോധ പ്രതികരണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
മഞ്ഞൾ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു. കാരണം അതിൽ ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ അടങ്ങിയ കുർക്കുമിൻ എന്ന സജീവ സംയുക്തം അടങ്ങിയിരിക്കുന്നു.
57
തേനിന്റെ ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ രോഗപ്രതിരോധ സംവിധാനത്തിന് നല്ലതാണ്.
തേനിന്റെ ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ രോഗപ്രതിരോധ സംവിധാനത്തിന് നല്ലതാണ്. ഇതിൽ ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡുകൾ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിലൂടെ രോഗപ്രതിരോധ പ്രതികരണത്തെ ശക്തിപ്പെടുത്താനും വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കും.
67
തേൻ കഴിക്കുന്നത് അണുബാധകളെ ചെറുക്കാൻ സഹായിക്കും.
തേൻ കഴിക്കുന്നത് അണുബാധകളെ ചെറുക്കാൻ സഹായിക്കും. ഇൻഫ്ലുവൻസ പോലുള്ള നിരവധി വൈറസുകളിൽ നിന്ന് രക്ഷനേടാനും സഹായിക്കും.
77
ആഴ്ചയിൽ രണ്ട് തവണ ഇത് കഴിക്കാവുന്നതാണ്.
അര ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ തേനും അര സ്പൂൺ മഞ്ഞൾ പൊടിയും ഒരു കഷ്ണം ഇഞ്ചിയും ചതച്ചതും ചേർത്ത് യോജിപ്പിച്ച ശേഷം കഴിക്കുക. ആഴ്ചയിൽ രണ്ട് തവണ ഇത് കഴിക്കാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam