കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന അഞ്ച് ഭക്ഷണശീലങ്ങൾ

Published : Nov 27, 2025, 04:22 PM IST

മനുഷ്യശരീരത്തിൽ കരൾ നിർണായക പങ്ക് വഹിക്കുന്നു. രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യുന്നതിനും പിത്തരസം ഉത്പാദിപ്പിക്കുന്നതിലൂടെ ദഹനത്തിലും കരൾ നിർണായക പങ്ക് വഹിക്കുന്നു. habits that help improve liver health

PREV
18
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന അഞ്ച് ഭക്ഷണശീലങ്ങൾ

മനുഷ്യശരീരത്തിൽ കരൾ നിർണായക പങ്ക് വഹിക്കുന്നു. രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യുന്നതിനും പിത്തരസം ഉത്പാദിപ്പിക്കുന്നതിലൂടെ ദഹനത്തിലും കരൾ നിർണായക പങ്ക് വഹിക്കുന്നു. ഇത് കൊഴുപ്പുകളെ തകർക്കാനും പോഷകങ്ങൾ ആഗിരണം ചെയ്യാനും സഹായിക്കുന്നു. എന്നാൽ ക്രമരഹിതമായ ജീവിതശൈലി ശീലങ്ങൾ കരളിന്റെ ആരോഗ്യത്തെ അപകടത്തിലാക്കിയിരിക്കുന്നു.

28
കൊഴുപ്പ് കരളിന്റെ ഭാരത്തിന്റെ 5-10% ൽ കൂടുതൽ വരുമ്പോൾ അത് ഫാറ്റി ലിവറായി കണക്കാക്കപ്പെടുന്നു.

കരളുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ പ്രശ്നം ഫാറ്റി ലിവർ ആണ്. കരൾ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ. 

38
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചില ഭക്ഷണശീലങ്ങൾ സഹായിക്കുന്നുണ്ട്.

പ്രാരംഭ ഘട്ടത്തിൽ, ഫാറ്റി ലിവറിന് സാധാരണയായി ലക്ഷണങ്ങളൊന്നുമില്ല. അതിനാൽ ചെറുപ്പം മുതൽ തന്നെ കരളിനെ പരിപാലിക്കേണ്ടത് പ്രധാനമാണ്. 

48
ക്യത്യസമയത്ത് തന്നെ അത്താഴം കഴിക്കുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.

ഉറക്കസമയം 3 മണിക്കൂർ മുമ്പ് അത്താഴം കഴിക്കാൻ ശ്രമിക്കുക. വൈകുന്നേരം 6 അല്ലെങ്കിൽ 7 മണിയോടെ അത്താഴം കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്.

58
മദ്യവും അധിക കൊഴുപ്പ് നിറഞ്ഞ പായ്ക്ക് ചെയ്ത സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

മദ്യത്തിന്റെയും കൊഴുപ്പിന്റെയും ഉപയോഗം കരളിന് ഓക്സിഡേറ്റീവ് സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യുന്നു. മദ്യം കരൾ ഫൈബ്രോസിസ് പുരോഗതിയെ ത്വരിതപ്പെടുത്തുകയും പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, വൈറൽ ഹെപ്പറ്റൈറ്റിസ് എന്നിവയുൾപ്പെടെയുള്ള മറ്റ് അപകട ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മദ്യത്തിന്റെ ഉപയോഗം കരളുമായി ബന്ധപ്പെട്ട സങ്കീർണതകൾക്കുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു.

68
ഒലീവ് ഓയിൽ, അവക്കാഡോ, നട്‌സ്, മത്തങ്ങ വിത്തുകൾ, ഫ്ളാക്സ് സീഡ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.

ഒലീവ് ഓയിൽ, അവക്കാഡോ, നട്‌സ്, മത്തങ്ങ വിത്തുകൾ, ഫ്ളാക്സ് സീഡ് എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും കരളിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്. ഇവ കരളിൽ നിന്ന് വിഷാംശം നീക്കം ചെയ്യാനും, വൃക്കകളെയും കരളിനെയും വിഷവിമുക്തമാക്കാനും സഹായിക്കും.

78
ചെമ്പരത്തി ചായ, പെപ്പർമിന്റ് എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

ചെമ്പരത്തി ചായ, പെപ്പർമിന്റ് എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കരൾ എൻസൈമുകൾ മെച്ചപ്പെടുത്തുന്നതിനും കരളിനെ വിഷവിമുക്തമാക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ചെമ്പരത്തി ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണെന്നും കരൾ കോശങ്ങളിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കുന്നതിലൂടെ കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

88
കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ റൂട്ട് പച്ചക്കറികൾ കരളിനെ സംരക്ഷിക്കുന്നു

ചീര, സെലറി, മല്ലിയില, കറിവേപ്പില, മുരിങ്ങ തുടങ്ങിയ വർണ്ണാഭമായ പച്ചക്കറികളും കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ റൂട്ട് പച്ചക്കറികൾ കരൾ എൻസൈമുകളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെന്നും കരളിൽ നിന്നുള്ള വിഷാംശം കുറയ്ക്കാൻ സഹായിക്കുമെന്നും ​ഗവേഷകർ പറയുന്നു.

Read more Photos on
click me!

Recommended Stories