രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇതാ അഞ്ച് വഴികൾ

Published : Nov 25, 2025, 01:18 PM IST

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. അനാരോ​ഗ്യകരമായ ഭക്ഷണക്രമം ഇൻസുലിൻ പ്രതിരോധം ഉണ്ടാകാനും തുടർന്ന് പ്രമേഹം വരാനുമുള്ള സാധ്യത കൂടുതലാണ്. tips for control blood sugar levels

PREV
18
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇതാ അഞ്ച് വഴികൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. അനാരോ​ഗ്യകരമായ ഭക്ഷണക്രമം ഇൻസുലിൻ പ്രതിരോധം ഉണ്ടാകാനും തുടർന്ന് പ്രമേഹം വരാനുമുള്ള സാധ്യത കൂടുതലാണ്. tips for control blood sugar levels

28
ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിൽ പ്രമേഹ നിരക്ക് ഇരട്ടി ആയതായി പഠനങ്ങൾ പറയുന്നു.

45 വയസ്സിനു മുകളിലുള്ള 5 പേരിൽ ഒരാൾക്ക് പ്രമേഹമുണ്ടെന്ന് ദി ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അടുത്തിടെ കണ്ടെത്തി. മാത്രമല്ല, ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിൽ പ്രമേഹ നിരക്ക് ഇരട്ടി ആയതായി പഠനങ്ങൾ പറയുന്നു.

38
പ്രമേഹം പ്രായമായവരുടെ മാത്രം പ്രശ്നമല്ല. ഇന്ന് യുവാക്കളിലും പ്രമേഹം കൂടുതലായി കണ്ട് വരുന്നു.

ഇന്ത്യയിലെ യുവാക്കളിൽ പ്രമേഹം വളരെ സാധാരണമാണെന്ന് കണ്ടെത്തി, 35 വയസ്സിന് താഴെയുള്ളവരിൽ 17 ശതമാനം പേർക്ക് ഇതിനകം പ്രമേഹമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

48
കറുവപ്പട്ടയിലെ ആന്റിഓക്‌സിഡന്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾ കറുവപ്പട്ട വെള്ളമായി കുടിക്കുകയോ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ കഴിയും.

58
ദിവസവും എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് വളരെ പ്രധാനമാണ്.

നിർജ്ജലീകരണം മൂലമുണ്ടാകുന്ന ഗ്ലൂക്കോസ് വർദ്ധനവ് തടയുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ജലാംശം സഹായിക്കുന്നു. 

68
പതിവായി യോഗ ചെയ്യുന്നത് ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

പതിവായി യോഗ പരിശീലിക്കുന്നതും ആഴത്തിലുള്ള ശ്വസനവും രക്തത്തിലെ പഞ്ചസാരയെ ബാധിക്കുന്ന സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കും.

78
ആപ്പിൾ സിഡെർ വിനെഗർ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

ഭക്ഷണത്തിന് മുമ്പ് ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നു. ഇത് ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

88
മഗ്നീഷ്യം കൂടുതലുള്ള ഭക്ഷണങ്ങളായ ഇലക്കറികൾ, നട്സ് എന്നിവ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും

ഗ്ലൂക്കോസ് മെറ്റബോളിസത്തിലും ഇൻസുലിൻ പ്രവർത്തനത്തിലും മഗ്നീഷ്യം നിർണായക പങ്ക് വഹിക്കുന്നു. മഗ്നീഷ്യം കൂടുതലുള്ള ഭക്ഷണങ്ങളായ ഇലക്കറികൾ, നട്സ് എന്നിവ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും. അതുവഴി ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കും.

Read more Photos on
click me!

Recommended Stories