40 വയസ്സിന് ശേഷം ശരീരത്തിന്റെ പ്രവർത്തനങ്ങളിലും ഹോർമോൺ നിലകളിലും ദിനചര്യകളിലുമുള്ള മാറ്റങ്ങൾ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു. എന്നാൽ ചിട്ടയായ ജീവിതശൈലിയിലൂടെ ഈ അപകടസാധ്യതകളിൽ നിയന്ത്രിക്കാൻ സാധിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ, പഴങ്ങൾ, പച്ചക്കറികൾ, നട്സ്, ഒലിവ് ഓയിൽ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
28
വ്യായാമങ്ങൾ ചെയ്യാം
ദിവസവും വ്യായാമം ചെയ്യുക. വേഗത്തിലുള്ള നടത്തം, നീന്തൽ, സൈക്ലിംഗ് തുടങ്ങിയവ രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയത്തെ ശക്തിപ്പെടുത്താനും സഹായിക്കും.
38
ആരോഗ്യകരമായ ഭാരം നിലനിർത്തുക
അമിതഭാരം ഹൃദയത്തിന് കൂടുതൽ സമ്മർദ്ദം നൽകും. നിങ്ങളുടെ ബിഎംഐയും അരക്കെട്ടിൻ്റെ അളവും നിരീക്ഷിച്ച് ആരോഗ്യകരമായ നിലയിലേക്ക് എത്താൻ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക.
ഉയർന്ന രക്തസമ്മർദ്ദവും കൊളസ്റ്ററോളും ഹൃദയാരോഗ്യത്തെ തകരാറിലാക്കുന്നു. ഇത് ഇടയ്ക്കിടെ പരിശോധിക്കാൻ ശ്രദ്ധിക്കണം.
58
പുകവലി ഉപേക്ഷിക്കുക
പുകവലി രക്തക്കുഴലുകളെ നശിപ്പിക്കുകയും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
68
മദ്യപാനം പരിമിതപ്പെടുത്തുക
മദ്യപിക്കുന്ന ശീലമുണ്ടെങ്കിൽ അത് മിതമാക്കുക. അമിതമായ മദ്യപാനം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയത്തിന് ദോഷം ചെയ്യുകയും ചെയ്യും.
78
മാനസിക സമ്മർദ്ദം നിയന്ത്രിക്കുക
തുടർച്ചയായ മാനസിക സമ്മർദ്ദം രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർദ്ധിപ്പിക്കും. ശ്വസന വ്യായാമങ്ങൾ, ധ്യാനം, യോഗ തുടങ്ങിയവ പരിശീലിക്കുന്നത് നല്ലതാണ്.
88
ആവശ്യത്തിന് ഉറങ്ങുക
ദിവസവും 7-9 മണിക്കൂർ നന്നായി ഉറങ്ങാൻ ശ്രമിക്കുക. ഉറക്കക്കുറവ് രക്തസമ്മർദ്ദത്തെയും ഉപാപചയ പ്രവർത്തനങ്ങളെയും ഹൃദയാരോഗ്യത്തെയും ബാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam