ഫ്ളാക്സ് സീഡ് ഈ രീതിയിൽ കഴിക്കൂ, ശരീരഭാരം എളുപ്പം കുറയ്ക്കാം
ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഫ്ളാക്സ് സീഡ്. ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡ് ഫ്ളാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, അവശ്യ ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ ഫ്ളാക്സ് സീഡുകളിൽ അടങ്ങിയിട്ടുണ്ട്. ഫ്ളാക്സ് സീഡിൽ ലിഗ്നാൻ അടങ്ങിയിട്ടുണ്ട്.
27
ഫ്ളാക്സ് സീഡിൽ ഭക്ഷണ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകളും നാരുകളും കൊണ്ട് സമ്പുഷ്ടമായ ഫ്ളാക്സ് സീഡ് ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഫ്ളാക്സ് സീഡിൽ ഭക്ഷണ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുന്നു.
37
മലബന്ധം തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.
ഫ്ളാക്സ് സീഡ് ആരോഗ്യകരമായ കൊളസ്ട്രോൾ അളവ് പ്രോത്സാഹിപ്പിക്കുന്നതിനും ഹോർമോണുകളെ സന്തുലിതമാക്കുന്നതിനും സഹായിക്കുന്നു. ഇവയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.
വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഫ്ളാക്സ് സീഡുകൾ അണ്ഡോത്പാദനം മെച്ചപ്പെടുത്തുകയും സ്തന വേദന, മലബന്ധം തുടങ്ങിയ പിഎംഎസ് ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. ഫാൽക്സ് സീഡുകളിൽ നല്ല അളവിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
57
ആരോഗ്യകരമായ ചർമ്മത്തെയും മുടിയെയും പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പുകളും ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്താനും വരൾച്ച കുറയ്ക്കാനും ആരോഗ്യകരമായ ചർമ്മത്തെയും മുടിയെയും പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
67
ഫ്ളാക്സ് സീഡ് പൊടിച്ച് ഫ്ളാക്സ് സീഡ് പാനീയം ഉണ്ടാക്കാം.
ഫ്ളാക്സ് സീഡ് വെള്ളത്തിൽ കുതിർത്ത ശേഷം കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഫ്ളാക്സ് സീഡ് പൊടിച്ച് ഫ്ളാക്സ് സീഡ് പാനീയം ഉണ്ടാക്കാം. ഈ പാനീയം കൂടുതൽ നേരം വിശപ്പില്ലാതെ നിലനില്‍ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
77
ഫ്ളാക്സ് സീഡ് സാലഡിലോ സ്മൂത്തിയിലോ ചേർത്ത് കഴിക്കുന്നതും ഭാരം കുറയ്ക്കാൻ സഹായിക്കും.
ഒരു ടീസ്പൂണ്‍ ഫ്ളാക്സ് സീഡ് പൊടിച്ച് ചൂടുവെള്ളവുമായി യോജിപ്പിച്ച് നന്നായി ഇളക്കുക. ഇതിലേക്ക് നാരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ച് കുടിക്കാം. ഫ്ളാക്സ് സീഡ് സാലഡിലോ സ്മൂത്തിയിലോ ചേർത്ത് കഴിക്കുന്നതും ഭാരം കുറയ്ക്കാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam