മരുന്ന് കഴിച്ചിട്ടും മുറിവ് ഉണങ്ങുന്നില്ലേ? എങ്കിൽ കാരണങ്ങൾ ഇതാകാം

Published : Aug 29, 2025, 07:13 PM IST

മരുന്ന് കഴിച്ചിട്ടും മുറിവ് ഉണങ്ങുന്നില്ലേ? എങ്കിൽ കാരണങ്ങൾ ഇതാകാം. 

PREV
17
മരുന്ന് കഴിച്ചിട്ടും മുറിവ് ഉണങ്ങുന്നില്ലേ?

മരുന്ന് കഴിച്ചിട്ടും മുറിവ് ഉണങ്ങുന്നില്ലേ? എങ്കിൽ കാരണങ്ങൾ ഇതാകാം.

27
നിസാരമായി കാണരുത്

മിക്ക മുറിവുകളും മരുന്ന് കഴിച്ചാലോ പരിചരണം നൽകിയാലോ പെട്ടെന്ന് തന്നെ ഉണങ്ങേണ്ടതാണ്. എന്നാൽ മരുന്ന് കഴിച്ചിട്ടും മുറിവ് ഉണങ്ങാതിരിക്കുന്നത് ചില രോ​ഗങ്ങളുടെ ലക്ഷണമാകാമെന്ന് ഡോക്ടർമാർ പറയുന്നു.

37
വിട്ടുമാറാത്ത മുറിവുകൾ

വിട്ടുമാറാത്ത മുറിവുകൾ, മോശം രക്തചംക്രമണം, പ്രമേഹം എന്നിവ മുതൽ പ്രതിരോധശേഷി കുറയുന്നത് വരെയുള്ള പ്രശ്‌നങ്ങളെ സൂചിപ്പിക്കാം. മിക്ക ആളുകളും മുറിവുകൾ വന്നാൽ മുറിവുകളെ അവഗണിക്കുകയോ പലതവണ ഡ്രെസ്സിംഗുകളും ആൻറിബയോട്ടിക്കുകളും ഉപയോഗിച്ച് ചികിത്സ തുടരുകയോ ആണ് ചെയ്യാറുള്ളതെന്ന് മുംബൈ സെൻട്രലിലെ വോക്കാർഡ് ഹോസ്പിറ്റലിലെ പ്ലാസ്റ്റിക്, റീകൺസ്ട്രക്റ്റീവ്, സർജൻ കൺസൾട്ടന്റ് ഡോ. ശ്രദ്ധ ദേശ്പാണ്ഡെ പറയുന്നു.

47
പരിശോധന നടത്തേണ്ടത് പ്രധാനമാണ്

ശരിയായ പരിചരണം നൽകിയിട്ടും മുറിവ് ഉണങ്ങുന്നില്ലെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്. മുറിവുകൾ ഉണങ്ങിയില്ലെങ്കിൽ ഇമേജിംഗ്, കൾച്ചറുകൾ, ടിഷ്യു ബയോപ്സികൾ എന്നിവ ചെയ്യാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്.

57
വിട്ടുമാറാത്ത മുറിവുകൾ

അണുബാധകൾ, പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ, അല്ലെങ്കിൽ ദുർബലമായ രോഗപ്രതിരോധ പ്രതികരണങ്ങൾ എന്നിവയിൽ നിന്ന് വിട്ടുമാറാത്ത മുറിവുകൾ ഉണ്ടാകാം. ചില സന്ദർഭങ്ങളിൽ, അവ മാരകമായ ഒരു രോഗത്തിന്റെ ആദ്യ സൂചകമായിരിക്കാം.

67
ലിംഫോമ

ആന്റിബയോട്ടിക്കുകൾ നൽകിയിട്ടും മുറിവ് ഉണങ്ങാതിരിക്കുന്നത് ലിംഫോമയാണെന്ന് അടുത്തിടെ കണ്ടെത്തിയ സംഭവമുണ്ടെന്ന് ഡോ. ശ്രദ്ധ ദേശ്പാണ്ഡെ പറയുന്നു.

77
മുറിവുകൾ

മുറിവുകൾ ഉണങ്ങാതിരിക്കുന്നത് ശാരീരിക ആരോഗ്യത്തെ മാത്രമല്ല, ചലനശേഷി, ദൈനംദിന പ്രവർത്തനങ്ങൾ, ജീവിത നിലവാരം എന്നിവയെയും ബാധിക്കും.

Read more Photos on
click me!

Recommended Stories