ശ്വാസകോശത്തിലെ കോശങ്ങൾ അസാധാരണമായ മാറ്റങ്ങൾക്ക് വിധേയമാകുകയും അനിയന്ത്രിതമായി വളരുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുരുതരവും പലപ്പോഴും ജീവൻ അപകടപ്പെടുത്തുന്നതുമായ അവസ്ഥയാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശ അർബുദം. lung cancer symptoms and causes
ശ്വാസകോശ ക്യാൻസർ ; ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
ശ്വാസകോശത്തിലെ കോശങ്ങൾ അസാധാരണമായ മാറ്റങ്ങൾക്ക് വിധേയമാകുകയും അനിയന്ത്രിതമായി വളരുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുരുതരവും പലപ്പോഴും ജീവൻ അപകടപ്പെടുത്തുന്നതുമായ അവസ്ഥയാണ് ലങ് ക്യാൻസർ അഥവാ ശ്വാസകോശ അർബുദം.
27
പുകവലി, പുകയിലയുമായുള്ള സമ്പർക്കം, വായു മലിനീകരണം, തുടങ്ങിയവയൊക്കെ ശ്വാസകോശ അർബുദത്തെ സ്വാധീനക്കുന്ന ഘടകങ്ങളാണ്.
പുകവലി, പുകയിലയുമായുള്ള സമ്പർക്കം, വായു മലിനീകരണം, തുടങ്ങിയവയൊക്കെ ശ്വാസകോശ അർബുദത്തെ സ്വാധീനക്കുന്ന ഘടകങ്ങളാണ്.
37
ഇന്ത്യയിൽ, ശ്വാസകോശ അർബുദ രോഗികളിൽ പകുതിയോളം പേർ പുകവലിക്കാത്തവർ
ലോകമെമ്പാടുമുള്ള മറ്റേതൊരു ക്യാൻസറിനേക്കാളും കൂടുതൽ ജീവൻ അപഹരിക്കുന്നത് ശ്വാസകോശ അർബുദമാണെന്ന് പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലെ മെഡിക്കൽ ഓങ്കോളജി ഡയറക്ടർ ഡോ. മനീഷ് ജെയിൻ പറയുന്നു. ഇന്ത്യയിൽ, ശ്വാസകോശ അർബുദ രോഗികളിൽ പകുതിയോളം പേർ പുകവലിക്കാത്തവരാണെന്നും അദ്ദേഹം പറയുന്നു.
പുകവലി, പുകയിലയുമായുള്ള സമ്പര്‍ക്കം, വായു മലിനീകരണം എന്നിവ ശ്വാസകോശ അര്‍ബുദ സാധ്യത കൂട്ടുന്നു
പാചക ഇന്ധനങ്ങൾ മൂലമുണ്ടാകുന്ന മലിനമായ വായുവിൽ ദിവസേന സമ്പർക്കം പുലർത്തുന്നതും ശ്വാസകോശ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നതായി ഡോ. മനീഷ് ജെയിൻ പറയുന്നു.
57
പ്രാരംഭ ലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറെ സമീപിക്കേണ്ടതാണ്
ശ്വാസകോശ അർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറെ സമീപിക്കേണ്ടതാണ്. ശ്വാസകോശ അർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾ ഒഴിവാക്കരുതെന്ന് ക്യാൻസർ റിസർച്ച് വ്യക്തമാക്കുന്നു.
67
തുടർച്ചയായ ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, ശരീരഭാരം കുറയൽ, നേരിയ ശ്വസന പ്രശ്നങ്ങൾ
തുടർച്ചയായ ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, ശരീരഭാരം കുറയൽ, നേരിയ ശ്വസന പ്രശ്നങ്ങൾ എന്നിവയെല്ലാം ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണമാണ്. ചുമയ്ക്കുമ്പോൾ രക്തം വരുന്നതും ലങ് ക്യാൻസറിൻറെ സൂചനയാകാം. അകാരണമായി ശരീരഭാരം കുറയുന്നതും ശ്വാസകോശ ക്യാൻസറിൻറെ മറ്റൊരു ലക്ഷണമാണ്.
77
ചുമ മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ ഡോക്ടറെ കാണുക
ചുമ മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയും മോശമാവുകയും ചെയ്താൽ അത് ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാമെന്ന് വിദഗ്ധർ പറയുന്നു.