
തിരക്ക് പിടിപ്പിച്ച ജീവിതത്തിലൂടെ കടന്നു പോകുന്നത് മോശം ജീവിതശൈലിയിലേക്ക് നയിക്കുന്നു. ഇത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. അമിതമായ മദ്യപാനവും മോശം ഭക്ഷണക്രമവും മൂലമുണ്ടാകുന്ന ഉയർന്ന യൂറിക് ആസിഡ് അതിലൊന്നാണ്.
ഉയർന്ന യൂറിക് ആസിഡ് അഥവാ ഹൈപ്പർയൂറിസെമിയ സന്ധിവാതം, വൃക്കയിലെ കല്ലുകൾ തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകും. ഉയർന്ന യൂറിക് ആസിഡ് മൂലമുണ്ടാകുന്ന സന്ധിവാതം സന്ധികളുടെ വേദനയ്ക്കും വീക്കത്തിനും കാരണമാകുന്നു.
ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതും ശരിയായ ഭക്ഷണങ്ങൾ കഴിക്കുന്നതും സ്വാഭാവികമായി യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്നു. ചില ഭക്ഷണങ്ങൾ യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നതിന് ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നതാണ് ഇനി പറയുന്നത്.
റെഡ് മീറ്റിൽ പ്യൂരിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ യൂറിക് ആസിഡായി വിഘടിക്കുന്നു. ഇവയുടെ അമിതമായ ഉപഭോഗം യൂറിക് ആസിഡും കൊളസ്ട്രോളും വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
കടല്‍ വിഭവങ്ങളിൽ ഉയർന്ന അളവിൽ പ്യൂരിൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ പതിവായി കഴിക്കുന്നത് യൂറിക് ആസിഡിന്റെയും സോഡിയത്തിന്റെയും അളവ് വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. ഒമേഗ-3 പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (n-3 PUFA മോശം സമുദ്രവിഭവം) കുറവുള്ള സമുദ്രവിഭവങ്ങൾ സന്ധിവാത സാധ്യത വർദ്ധിപ്പിക്കുകയും യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മദ്യത്തിൽ യൂറിക് ആസിഡ് വേഗത്തിൽ വർദ്ധിപ്പിക്കുന്ന ഒരു പ്യൂരിൻ സംയുക്തമായ ഗുവാനോസിൻ അടങ്ങിയിട്ടുണ്ട്. കൂടാതെ, മദ്യം ശരീരത്തെ നിർജ്ജലീകരണത്തിലേക്ക് നയിക്കുന്നു. ഇത് യൂറിക് ആസിഡ് പുറന്തള്ളുന്നത് ബുദ്ധിമുട്ടാക്കുന്നു. കൂടാതെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. കൂടാതെ, അവയിൽ പഞ്ചസാര കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് അമിതവണ്ണത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുന്നു. മ
ശീതള പാനീയങ്ങൾ, പായ്ക്ക് ചെയ്ത ജ്യൂസുകൾ, മധുരപലഹാരങ്ങൾ എന്നിവയുൾപ്പെടെയുള്ള ഭക്ഷണപാനീയങ്ങളിൽ ഫ്രക്ടോസ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നു.
പ്രോസസ്ഡ് ഭക്ഷണങ്ങളിൽ പിസകൾ, കുക്കീസ്, ബിസ്ക്കറ്റ്സ് പോലുള്ള ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ പ്യൂരിനുകൾ, പ്രിസർവേറ്റീവുകൾ, അഡിറ്റീവുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ഇവയിൽ സാധാരണയായി സോഡിയവും അനാരോഗ്യകരമായ കൊഴുപ്പും കൂടുതലായിരിക്കും. ഇത് സന്ധിവാത സാധ്യത വർദ്ധിപ്പിക്കുന്നു.
അസ്ഥികളുടെ ആരോഗ്യത്തിന് പാലുൽപ്പന്നങ്ങൾ നല്ലതാണെങ്കിലും ഇതിലെ അമിത കൊഴുപ്പ് യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും. കൊഴുപ്പ് കൂടിയ പാലുൽപ്പന്നങ്ങളായ പാൽ, ചീസ്, ഐസ്ക്രീം എന്നിവയിൽ ശരീരത്തിൽ യൂറിക് ആസിഡ് ഉത്പാദനം വർദ്ധിപ്പിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.