നടൻ പ്രദീപ് റാവത്ത് അന്തരിച്ച വാർത്ത നാം അറിഞ്ഞതാണ്. 74 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറേക്കാലമായി ക്യാൻസർ ചികിത്സയിലായിരുന്നു അദ്ദേഹം. രക്താർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം.
ബ്ലഡ് ക്യാൻസർ ; ശരീരം കാണിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ
നടൻ പ്രദീപ് റാവത്ത് അന്തരിച്ച വാർത്ത നാം അറിഞ്ഞതാണ്. 74 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറേക്കാലമായി ക്യാൻസർ ചികിത്സയിലായിരുന്നു അദ്ദേഹം. രക്താർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം.
27
അസ്ഥിമജ്ജയിൽ നിന്നാണ് ഭൂരിഭാഗം ബ്ലഡ് ക്യാൻസറുകളും ആരംഭിക്കുന്നത്
ഇന്ത്യയിൽ ഓരോ വർഷവും 70,000-ത്തിലധികം പേർ രക്താർബുദം (blood cancer) മൂലം മരണപ്പെടുകയും ഒരു ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഭഗവാൻ മഹാവീർ ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
37
മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ രക്താർബുദം കാണപ്പെടുന്നു.
രക്താർബുദം (Blood Cancer) എന്നത് ശരീരത്തിലെ രക്തകോശങ്ങളെയും, പ്രത്യേകിച്ച് വെളുത്ത രക്താണുക്കളെയും (WBC) അസ്ഥിമജ്ജയെയും (Bone Marrow) ബാധിക്കുന്ന ഒരു ക്യാൻസറാണ്. മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ രക്താർബുദം കാണപ്പെടുന്നു. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പല തരത്തില്‍ രക്താര്‍ബുദങ്ങളുണ്ട്. ഇവയുടെ ലക്ഷണങ്ങളെ നേരത്തേ തിരിച്ചറിയേണ്ടത് രോഗചികിത്സയില്‍ നിര്‍ണായകമാണ്. ബ്ലഡ് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാം?
വിളർച്ചയും (അനീമിയ) അതുമായി ബന്ധപ്പെട്ട ക്ഷീണം, മുഖത്ത് വിളർച്ച അനുഭവപ്പെടുക, തുടർച്ചയായ നേരിയ പനി, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നത് മൂലം മോണയിൽ നിന്നോ മൂക്കിൽ നിന്നോ രക്തസ്രാവം ഉണ്ടാകുക, പ്രതിരോധശേഷി കുറയുന്നത് മൂലം അണുബാധയ്ക്കുള്ള സാധ്യത വർധിക്കുക, ചെറിയ ചുവന്ന പാടുകളോ 'പെറ്റെക്കിയ' (ചർമ്മത്തിനടിയിലുണ്ടാകുന്ന ചെറിയ രക്തസ്രാവം/രക്തം കട്ടപിടിക്കൽ) പോലുള്ള അടയാളങ്ങളോ കാണപ്പെടുക.
57
ഇക്കാര്യങ്ങൾ ബ്ലഡ് ക്യാൻസർ ബാധിക്കാനുള്ള സാധ്യത കൂട്ടുന്നു
സ്ത്രീകളിൽ ആർത്തവ സംബന്ധമായ ക്രമക്കേടുകൾ, വിശപ്പില്ലായ്മയും അതോടൊപ്പം അപ്രതീക്ഷിതമായി ശരീരഭാരം കുറയുകയും ചെയ്യുക എന്നിവ ബ്ലഡ് ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. അമിത അളവിലുള്ള ഹാനികരമായ വികിരണങ്ങളുമായുള്ള സമ്പർക്കം, ചില രാസവസ്തുക്കളുമായുള്ള ദീർഘകാല സമ്പർക്കം, ല്യൂക്കീമിയയ്ക്ക് കാരണമായേക്കാവുന്ന ചില വൈറസുകളുമായുള്ള സമ്പർക്കം എന്നിവ ബ്ലഡ് ക്യാൻസർ ബാധിക്കാനുള്ള സാധ്യത കൂട്ടുന്നു.
67
എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം.
ബ്ലഡ് ക്യാന്‍സര്‍ പലപ്പോഴും ആദ്യം തിരിച്ചറിയാന്‍ സാധിക്കിലെങ്കിലും പലപ്പോഴും ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം.
77
ഇടയ്ക്കിടെ വരുന്ന പനിയാണ് രക്താര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണം.
ഇടയ്ക്കിടെ വരുന്ന പനിയാണ് രക്താര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണം. രോഗം കോശങ്ങളുടെ പ്രതിരോധശേഷി നശിപ്പിക്കുന്നതാണ് ഇതിന്റെ കാരണം. കാരണമില്ലാതെ രാത്രിയില്‍ വിയര്‍ക്കുക, ഭാരം പെട്ടെന്ന് കുറയുക, മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും നിസാരമായി കാണരുത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam