
പച്ചമുട്ടയ്ക്കാണോ പുഴുങ്ങിയ മുട്ടയ്ക്കാണോ ഗുണം കൂടുതൽ ഏതാണ്?
പച്ചമുട്ടയ്ക്കാണോ പുഴുങ്ങിയ മുട്ടയ്ക്കാണോ ഗുണം കൂടുതൽ? ഗുണത്തിന്റെ കാര്യത്തിൽ രണ്ടും ഒരുപോലെയാണ്. പ്രോട്ടീൻ, ഫാറ്റ്, വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ, കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ് എന്നിവയും മുട്ടയിൽ അടങ്ങിയിരിക്കുന്നു.
പച്ചമുട്ടകൾ കൂടുതൽ പ്രോട്ടീൻ നൽകുമെന്ന് ചിലർ കരുതുന്നു. പുഴുങ്ങിയ മുട്ടകൾ സുരക്ഷിതമാണെന്നും കൂടുതൽ പോഷക ഗുണങ്ങൾ നൽകുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. പ്രധാന വ്യത്യാസം പ്രോട്ടീൻ ആഗിരണത്തിലും മൊത്തത്തിലുള്ള സുരക്ഷയിലുമാണ്.
പച്ച മുട്ടയിൽ പ്രോട്ടീന്റെ ഏകദേശം 51 ശതമാനം മാത്രമേ മനുഷ്യ ശരീരം ആഗിരണം ചെയ്യുന്നുള്ളൂ. ഇതിനു വിപരീതമായി, വേവിച്ച മുട്ട ഏകദേശം 91% പ്രോട്ടീൻ ആഗിരണം നൽകുന്നു. അതായത് വേവിച്ച മുട്ട ഏകദേശം ഇരട്ടി ഗുണം നൽകുന്നു.
പച്ച മുട്ടയിൽ അവിഡിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ബയോട്ടിൻ (വിറ്റാമിൻ ബി 7) ആഗിരണം തടയുന്നു. മുടി, ചർമ്മം എന്നിവയ്ക്ക് ഇത് വളരെ പ്രധാനമാണ്. മുട്ട പാചകം ചെയ്യുന്നത് ശരീരത്തിന് പൂർണ്ണ പോഷകാഹാരം ലഭ്യമാക്കുക ചെയ്യുന്നു.
പച്ചയ്ക്കോ ഭാഗികമായി വേവിച്ചതോ ആയ മുട്ടകളിൽ സാൽമൊണെല്ല ബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് വയറുവേദന, വയറിളക്കം, പനി തുടങ്ങിയ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. എന്നാൽ വേവിച്ച മുട്ടകൾ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുന്നു.
വേവിച്ച മുട്ടകൾ പച്ച മുട്ടകളെക്കാളും കൂടുതൽ പ്രോട്ടീൻ നൽകുന്നു. ഇത് ശക്തി, ഊർജ്ജം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയ്ക്ക് സഹായിക്കും. ശരിയായി വേവിച്ച മുട്ടകൾ സാൽമൊണെല്ല പോലുള്ള ബാക്ടീരിയകളെ ഇല്ലാതാക്കുന്നു.
ജോലിസ്ഥലത്തോ, സ്കൂളിലോ, യാത്രയിലോ ഉപയോഗിക്കാൻ എളുപ്പമുള്ള ലഘുഭക്ഷണമാണ് പുഴുങ്ങിയ മുട്ട. അധിക ചേരുവകളൊന്നും ഇതിൽ ചേർക്കേണ്ട ആവശ്യമില്ല. എണ്ണയോ മസാലകളോ ചേർക്കാതെ തയ്യാറാക്കുന്ന വേവിച്ച മുട്ടയിൽ കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
മുട്ട പുഴുങ്ങാനിടുമ്പോള്‍ അതിലെ പോഷകങ്ങള്‍ നഷ്ടപ്പെടതിരിക്കാന്‍ 10 മുതല്‍ 12 മിനിറ്റ് മാത്രം തിളപ്പിക്കുക. ഇത്തരത്തില്‍ തിളപ്പികുന്നതിലൂടെ മുട്ടയിലെ അണുക്കള്‍ നശിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്.