കരളിനെ കാക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങൾ

Published : Nov 17, 2025, 08:20 PM IST

കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കരൾ രോഗങ്ങൾ തടയാനും സഹായിക്കും.

PREV
17
കരളിനെ കാക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങൾ

കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കരൾ രോഗങ്ങൾ തടയാനും സഹായിക്കും. കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്..

27
ബ്രൊക്കോളി പതിവായി കഴിക്കുന്നത് കരൾ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.

ബ്രൊക്കോളിയിൽ ആന്റിഓക്‌സിഡന്റുകളും ഗ്ലൂക്കോസിനോലേറ്റുകൾ എന്നറിയപ്പെടുന്ന പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളി പതിവായി കഴിക്കുന്നത് കരൾ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതിനും കരൾ രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

37
ബെറികളിൽ വിറ്റാമിൻ സി, പോളിഫെനോൾസ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറികളിൽ വിറ്റാമിൻ സി, പോളിഫെനോൾസ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

47
ഇലക്കറികൾ കരൾ വീക്കത്തിന്റെ ലക്ഷണങ്ങൾ കുറയുകയും കരൾ എൻസൈമിന്റെ അളവ് മെച്ചപ്പെടുകയും ചെയ്യുന്നു

ഇലക്കറികൾ പതിവായി കരൾ കോശങ്ങളെ സംരക്ഷിക്കുന്നു. കാരണം അവയിൽ വിറ്റാമിനുകളും ധാതുക്കളും ക്ലോറോഫിൽ, വിറ്റാമിൻ ഇ പോലുള്ള ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇലക്കറികൾ കഴിക്കുമ്പോൾ കരൾ വീക്കത്തിന്റെ ലക്ഷണങ്ങൾ കുറയുകയും കരൾ എൻസൈമിന്റെ അളവ് മെച്ചപ്പെടുകയും ചെയ്യുന്നു.

57
കാരറ്റിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഇൻസുലിനോട് നന്നായി പ്രതികരിക്കുകയും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

ക്യാരറ്റിൽ ധാരാളം ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം വിറ്റാമിൻ എ ആയി മാറുന്നു. ഈ പോഷകം കരളിനെ സംരക്ഷിക്കുന്നതിനും ഓക്സിഡേറ്റീവ് സമ്മർദ്ദം മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ക്യാരറ്റ് കഴിക്കുന്നത് കരൾ രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നു. 

67
പയർവർഗ്ഗങ്ങൾ കരളിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

പയർവർ​ഗങ്ങളിൽ ധാരാളം നാരുകളും സസ്യ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഈ നാരുകൾ കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും വിട്ടുമാറാത്ത കരൾ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. പയർവർഗ്ഗങ്ങൾ പലപ്പോഴും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും കരളിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

77
കിവിയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ കേടുപാടുകളിൽ നിന്നും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കുന്നു.

കിവിയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കരളിലെ വീക്കം, കൊഴുപ്പ് അടിഞ്ഞുകൂടൽ എന്നിവയിൽ നിന്ന് സംരക്ഷിക്കാനും കുറയ്ക്കാനും സഹായിക്കും.

Read more Photos on
click me!

Recommended Stories