അണയാതെ അസമ്മിലെ എണ്ണക്കിണര്‍ ; ഒറ്റ ദിവസം കൊണ്ട് 150 മീറ്ററില്‍ ബെയ്‍ലിപ്പാലം നിര്‍മ്മിച്ച് സൈന്യം

First Published Jun 25, 2020, 3:22 PM IST


മെയ് 27 ന് നടത്തിയ ഒരു പ്രധാന അറ്റകുറ്റപ്പണികൾക്കിടെയാണ് ബാഗ്ജാനിലെ എണ്ണ കിണറില്‍ പൊട്ടിത്തെറിയുണ്ടാകുന്നത്. ഇതിനെ തുടര്‍ന്ന് വീണ്ടും അറ്റകുറ്റപണി നടത്തുന്നതിനിടെ ജൂൺ 9 ന് തീപിടിത്തമുണ്ടായി, രണ്ട് അഗ്നിശമന സേനാംഗങ്ങൾ മരിച്ചു. പതിനായിരത്തോളം പ്രദേശവാസികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതിനാല്‍ വലിയൊരു അപകടം ഒഴിവാക്കി. 
അതിനിടെ പെയ്തിറങ്ങിയ കനത്ത മഴ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നത്തിലാക്കി. അപകടം നടന്ന് എണ്ണക്കിണറിനടുത്തേക്കുള്ള പ്രധാനപ്പെട്ട റോഡിലെ ഒരു പ്രധാന പാലം വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയി. ഇതോടെയാണ് ഓയില്‍ കമ്പനി സൈന്യത്തിന്‍റെ സഹായം ആവശ്യപ്പെട്ടത്. 

തീപിടിത്തമുണ്ടായ എണ്ണക്കിണറിന് സമീപത്തേക്ക് പോകാനായി വലിയ വാഹനങ്ങള്‍ ഉപയോഗിച്ചിരുന്ന പ്രധാന പാതയിലെ സുപ്രധാന പാലമാണ് ബുധനാഴ്ചത്തെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന് വീണത്.
undefined
രണ്ട്-മൂന്ന് ഇതര റൂട്ടുകളുണ്ട്, എന്നാല്‍ ഭാരമേറിയ ഉപകരണങ്ങൾ വഹിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമായിരുന്നു തകര്‍ന്നത് ”ഓയിൽ വക്താവ് ത്രിദിവ് ഹസാരിക പറഞ്ഞു.
undefined
undefined
ഞങ്ങൾ സൈന്യത്തോട് സഹായം അഭ്യർത്ഥിച്ചു. അവർ ഒരു ബെയ്‌ലി പാലം പണിയാൻ ശ്രമിക്കും, പക്ഷേ ഇതിന് ഒരാഴ്ച സമയമെടുക്കും. ഇത് വാഹന ഗതാഗതത്തിന് താമസമുണ്ടാക്കാം. ” എന്നായിരുന്നു ത്രിദിവ് ഹസാരിക പറഞ്ഞത്.
undefined
എന്നാല്‍, ജൂൺ 22 ന് 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയോടും 75 ഡിഗ്രി സെൽഷ്യസിനോടും കൂടിയ താപനിലയോട് മല്ലിട്ട് 150 ഓളം സൈനികർ തീ പടരുന്ന കിണറിനടുത്തുള്ള ഒരു ജലാശയത്തിന് മുകളിൽ ബെയ്‌ലി പാലം നിർമ്മിച്ചു.
undefined
undefined
പാലം പണിയുന്നതിനായി 400 കിലോമീറ്ററിലധികം 230 മെട്രിക് ടൺ വസ്തുക്കൾ ഇതിനകം ഇതുവഴി കടത്തിക്കൊണ്ടുപോയി.
undefined
ഇത് തീ നിയന്ത്രിക്കാനും പൊട്ടിത്തെറി ഒഴിവാക്കാനും ആവശ്യമായ വെള്ളം എത്തിക്കാനും ഈ ബെയ്ലി പാലം ഉപയോഗിക്കും.
undefined
undefined
കനത്ത ഉപകരണങ്ങൾ വഹിക്കുന്ന 80 % വാഹനങ്ങളും സൈറ്റിലെത്തി. ശേഷിക്കുന്ന 20% പ്രവർത്തനത്തിനും വളരെ നിർണായകമാണ്. ഞങ്ങൾ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്, ” ഹസാരിക പറഞ്ഞു.
undefined
ബുധനാഴ്ച രാത്രി മുതൽ തുടർച്ചയായ മഴയാണ് ലഭിക്കുന്നത്. കിണറിനടുത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിലാണ്.
undefined
undefined
മഴയും വെള്ളപ്പൊക്കവും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും പാലത്തിന്‍റെ തകർച്ച വലിയ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
undefined
ഗ്യാസ് കിണറിൽ പൊട്ടിത്തെറിക്കാൻ നാല് ആഴ്ചയെടുക്കുമെന്ന് നേരത്തെ ഓയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. കനത്ത മഴ വെള്ളപ്പൊക്കം ഉണ്ടാക്കിയ തടസങ്ങളെയും അതിജീവിക്കേണ്ടതുണ്ട്. ഇതിനിടെ പാലം തകർന്നത് തീ അണയ്ക്കാനുള്ള ജോലികളെ കൂടുതല്‍ വൈകിപ്പിക്കും.
undefined
undefined
ഓയിൽ ഇന്ത്യ ലിമിറ്റഡിന്‍റെ എണ്ണ കിണറിലെ തീ നാല് കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ നിന്ന് കാണാൻ കഴിയുമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
undefined
കോവിഡ് -19 പ്രതിസന്ധിക്കിടയിൽ കത്തിത്തുടങ്ങിയ എണ്ണക്കിണര്‍ സ്ഫോടനത്തിന്‍റെ ആഘാതം നേരിടുന്ന ജനങ്ങളുടെ ജീവനും ഉപജീവനത്തിനും ഭീഷണിയായി തീ പടർന്നതോടെ പ്രദേശത്ത് പ്രതിഷേധം ഉയർന്നു.
undefined
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അസം സർക്കാർ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ജില്ലാ ഉദ്യോഗസ്ഥർ, പോലീസ്, അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവരെ വിന്യസിച്ചു.
undefined
അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനോട് അഭ്യർത്ഥിച്ചതിന് ശേഷം ഇന്ത്യൻ വ്യോമസേനയും ബാഗ്ജാൻ എണ്ണപ്പാടത്തിലെ തീപിടിത്തം ഒഴിവാക്കാൻ അഗ്നിശമന സേനയും രംഗത്തെത്തിയിരുന്നു.
undefined
തീ അണയ്ക്കുന്നതിനായി വലിയ ഉപകരണങ്ങള്‍ കടത്തുന്നതിനിടെ പെയ്ത് കനത്ത മഴയിലാണ് ഡൂംഡൂമാ - ബാഗ്ജന്‍ റോഡിലെ പ്രധാനപ്പെട്ട പാലം തകര്‍ന്ന് വീണത്.
undefined
undefined
മഗൂരി-മോട്ടാപുംഗ് തണ്ണീർത്തടത്തിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് ഭഗൻ ഓയിൽ കിണർ. ഡിബ്രു-സൈഖോവ ദേശീയ പാർക്കിന് അടുത്താണ് സംഭവസ്ഥലം.
undefined
കടുവ, ഗംഗാറ്റിക് ഡോൾഫിൻ, കാട്ടു കുതിരകൾ, 382 പക്ഷിമൃഗാദികൾ എന്നിവയുൾപ്പെടെ 36 സസ്തന ജീവികളുടെ ആവാസ കേന്ദ്രമാണ് 340 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദേശീയ ഉദ്യാനം.
undefined
മെയ് 27 മുതൽ വാതക ചോർച്ചയെ തുടർന്ന് നിരവധി മത്സ്യങ്ങളും തവളകളും ഗംഗാറ്റിക് റിവർ ഡോൾഫിനുകളും പക്ഷികളും മറ്റ് ജീവജാലങ്ങളും മരിച്ചുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിന് പുറമേയാണ് എണ്ണക്കിണറിലെ തീ മൂലം തെയിലത്തോട്ടങ്ങള്‍ക്ക് ഉണ്ടായ നാശം. അസം സംസ്ഥാനത്തിന്‍റെ പ്രധാനപ്പെട്ട രണ്ട് വരുമാന മാര്‍ഗ്ഗങ്ങളായിരുന്നു എണ്ണയുത്പാദനവും തെയിലയും. ഇതിന് രണ്ടിനുമാണ് ഇപ്പോള്‍ തടസം നേരിട്ടിരിക്കുന്നതും.
undefined
click me!