ഭക്ഷണ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും പൊതിയാനുമൊക്കെയാണ് അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നത്. ഇത് ഭക്ഷണത്തിൽ ഉണ്ടാകുന്ന ഈർപ്പത്തെയും അണുക്കളെയും ഇല്ലാതാക്കുന്നു
ഭക്ഷണ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും പൊതിയാനുമൊക്കെയാണ് അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നത്. ഇത് ഭക്ഷണത്തിൽ ഉണ്ടാകുന്ന ഈർപ്പത്തെയും അണുക്കളെയും ഇല്ലാതാക്കുന്നു. എന്നാൽ ഒരു തവണ ഉപയോഗിച്ച അലുമിനിയം ഫോയിൽ പിന്നെയും ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പുണ്ടോ? ഈ കാര്യങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.
അലുമിനിയും ഫോയിലിന്റെ പുനരുപയോഗം
അലുമിനിയം ഫോയിൽ ഒരിക്കൽ ഉപയോഗിച്ചതിന് ശേഷം വീണ്ടും ഉപയോഗിക്കാൻ സാധിക്കും. ഭക്ഷണങ്ങൾ സൂക്ഷിക്കാനോ വീട്ടുകാര്യങ്ങൾക്കോ അലുമിനിയം ഫോയിൽ പുനരുപയോഗിക്കാൻ സാധിക്കും. രണ്ടാമതും ഉപയോഗിക്കുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് സംശയമുണ്ടാകാമെങ്കിലും ഇത് ആരോഗ്യകരമായി ഉപയോഗിക്കാൻ പറ്റുന്നവയാണ്. ഇനി അലുമിനിയം ഫോയിലിന്റെ നിറം മങ്ങിയാലും പേടിക്കാതെ വീണ്ടും ഉപയോഗിക്കാൻ സാധിക്കും.
അലുമിനിയം ഫോയിൽ വൃത്തിയാക്കുന്ന രീതി
ഒരിക്കൽ ഉപയോഗിച്ച അലുമിനിയം ഫോയിൽ പിന്നെയും പുനരുപയോഗത്തിന് എടുക്കുമ്പോൾ അവ നന്നായി വൃത്തിയാക്കേണ്ടതുണ്ട്. അലുമിനിയം ഫോയിൽ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും. അധികം അഴുക്കില്ലെങ്കിൽ അലുമിനിയം ഫോയിൽ വൃത്തിയാക്കേണ്ട ആവശ്യം വരുന്നില്ല.
എങ്ങനെയാണ് അലുമിനിയം ഫോയിൽ പുനരുപയോഗിക്കേണ്ടത്
അടുക്കളയിലും വീട്ടിലെ ആവശ്യങ്ങൾക്കും അലുമിനിയം ഫോയിൽ പുനരുപയോഗിക്കാൻ സാധിക്കും. ഒരു ഷീറ്റ് അലുമിനിയം ഫോയിൽ എടുത്ത് ബാക്കി വന്ന ഭക്ഷണങ്ങൾ പൊതിഞ്ഞ് വയ്ക്കാം ശേഷം ഇത് ചൂടാക്കി സൂക്ഷിക്കാവുന്നതാണ്. പുറത്ത് പോകുമ്പോൾ ഭക്ഷണങ്ങൾ ചൂടോടെ സുരക്ഷിതമായി സൂക്ഷിക്കാൻ അലുമിനിയം ഫോയിൽ നല്ലതാണ്.
എപ്പോഴാണ് അലുമിനിയം ഫോയിൽ ഉപേക്ഷിക്കേണ്ടത്?
അലുമിനിയം ഫോയിൽ പുനരുപയോഗിക്കാൻ സാധിക്കുമെങ്കിലും കാലാകാലം ഉപയോഗിക്കാൻ സാധിക്കില്ല. കീറുകയോ മലിനമാവുകയോ ചെയ്താൽ ഇത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
ഈ ഭക്ഷണങ്ങൾ അലുമിനിയം ഫോയിലിൽ പാചകം ചെയ്യാൻ പാടില്ല; കാരണം ഇതാണ്
