ലോകപ്രശസ്ഥ സ്ക്കോട്ടിഷ് ബീച്ച് റണ്‍വേയിലെ വിവാഹാഭ്യര്‍ത്ഥന; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

First Published May 20, 2021, 11:27 AM IST

സ്ക്കോട്ടിഷ് ബീച്ചായ ബാരയിലെ വിമാനത്താവളം ലോകപ്രശസ്ഥമാണ്. വളരെ ചെറിയ ദ്വീപിലാണെങ്കിലും അതിവിശാലമായ പഞ്ചാരമണല്‍ തീരത്തിന് സമീപത്താണെന്ന് വിമാനത്താവളത്തിന്‍റെ ഭംഗിക്ക് മാറ്റ് കൂട്ടുന്നു. അതിവിശാനമായ വെളുത്ത മണലിലെ ബീച്ച് റണ്‍വേയാണ് വിമാനത്താവളത്തിന്‍റെ പ്രശസ്തി ലോകമൊമ്പാടും എത്തിച്ചത്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന് സമീപത്തെ ബീച്ച് റണ്‍വേയില്‍ ഒരു വിവാഹാഭ്യര്‍ത്ഥ നടന്നു. ചിത്രങ്ങള്‍ വിമാനത്താവള അധികൃതര്‍ പുറത്ത് വിട്ടതോടെ സമൂഹമാധ്യമങ്ങളില്‍‌ തരംഗമായി. 

യോർക്ക്ഷെയറിൽ നിന്നാണ് ജാമി ഫോർഡും സുഹൃത്ത് അന്ന പോണ്ടും വെസ്റ്റേൺ ദ്വീപുകൾ സന്ദർശിക്കാനെത്തിയത്. ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളുടെ പട്ടികയിൽ പതിവായി പ്രത്യക്ഷപ്പെടുന്ന ബാർറയുടെ ബീച്ച് റൺവ കാണുകയെന്നത് വ്യോമയാന പ്രേമിയായ ജാമിയുടെയും അന്നയുടെയും ഏറെ നാളത്തെ ആഗ്രഹമായിരുന്നു.
undefined
ജാമി ഫോർഡും (26) അന്ന പോണ്ടും (25) വര്‍ഷങ്ങളായുള്ള സുഹൃത്തുക്കളാണ്. ഇരുവരും നിരവധി ദീര്‍ഘദൂര യാത്രകളും നടത്തിയിട്ടുണ്ട്. പക്ഷേ ബാരയിലേക്കുള്ള യാത്ര ഇരുവരുടെയും ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനമുള്ള ഒന്നായി മാറിയിരിക്കുന്നു.
undefined
undefined
കഴിഞ്ഞ ശനിയാഴ്ചയാണ് ജാമിയും അന്നയും ബാരയിലെത്തിയത്. പോകുന്നതിന് മുമ്പായി ജാമി, ബാര വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ട് തന്‍റെ ഒരു ആവശ്യം പറഞ്ഞു. തന്‍റെ ആഗ്രഹം വിമാനത്താവള അധികൃതര്‍ സാധിച്ച് തരുമെന്ന് അദ്ദേഹത്തിന് ഒരു ഉറപ്പുമില്ലായിരുന്നു.
undefined
അങ്ങനെ, ലോഗ്നെയർ വിമാനത്തില്‍ ജാമി ഫോർഡും അന്നയും ബാരയിലേക്ക് തീരിച്ചു. സഞ്ചാരികള്‍ക്ക് വ്യക്തമായി കാണാനായി ആ ചെറുവിമാനം മണല്‍പരപ്പിന് മുകളിലൂടെ പതുക്കെ താഴ്ന്ന് പറന്നു. അതിവിശാലമായ ബീച്ചില്‍ വലിയ അക്ഷരങ്ങളില്‍ വ്യക്തമായി തന്നെ എഴുതിയിരുന്നു, "Anna will you marry me?".
undefined
undefined
മണല്‍പരപ്പിലെ എഴുത്ത് കണ്ട അന്ന പെട്ടെന്ന് ആശ്ചര്യത്തോടെ തന്നെ നോക്കി. 'എന്താ?' എന്ന് ഞാന്‍ ചോദിച്ചു. ഒരു നിമിഷം. കാര്യം വ്യക്തമായപ്പോള്‍ അവള്‍ 'yes' എന്ന് ഉത്തരം നല്‍കി. ജാമി തന്‍റെ സമൂഹമാധ്യമ പേജില്‍ കുറിച്ചു.
undefined
വിമാനത്താവള അധികൃതര്‍ ഒരിക്കലും ഇത് ചെയ്തുതരുമെന്ന് ഞാന്‍ കരുതിയില്ല. സന്ദേശം എഴുതിവച്ച ശേഷം വിമാനത്തിലിരുന്നാല്‍ അത് കാണാന്‍ കഴിയുമോയെന്ന് ഡ്രോണ്‍ ഉപയോഗിച്ച് പരീക്ഷിച്ച് നോക്കിയതായി പിന്നീട് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
undefined
undefined
"വിമാനത്താവളം അധികൃതര്‍ ഇത് സമ്മതിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ അവർ ഡ്രോൺ ഉപയോഗിച്ച് പരീക്ഷണ പറക്കലുകൾ പോലും നടത്തി, അന്നയ്ക്ക് കാണാനുള്ള സന്ദേശം ശരിയായ സ്ഥലത്താണെന്ന് ഉറപ്പുവരുത്താൻ."
undefined
സന്ദേശം ഞങ്ങളുടെതാണെന്ന് മനസിലായപ്പോള്‍ ആ ചെറുവിമാനത്തിനുള്ളില്‍ കൈയടിയുയര്‍ന്നു. പിന്നീട്, വിമാനത്താവളം, റസ്റ്റോറന്‍റ്, ടാക്സി ഡ്രൈവര്‍ എല്ലാവരും അവരുടെ സമ്മാനങ്ങളും നവദമ്പതിമാര്‍ക്ക് സമ്മാനിച്ചു.
undefined
undefined
ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ ടൈഡൽ ബീച്ച് റൺവേയായി ഉപയോഗിക്കുന്ന ലോകത്തിലെ ഒരേയൊരു വിമാനമാണ് ലോഗ്നെയർ. സ്കോട്ട്‌ലന്‍റിലെയും പുറം ദ്വീപുകളിലെയും മിക്ക പ്രാദേശിക വിമാനത്താവളങ്ങളുടെയും ഉടമസ്ഥതയിലുള്ള ഹൈലാൻഡ്‌സ് ആൻഡ് ഐലന്‍റ്സ് എയർപോർട്ട്സ് ലിമിറ്റഡാണ് 1936 ല്‍ പ്രവര്‍ത്തനം തുടങ്ങിയ വിമാനത്താവളത്തിന്‍റെ ഇപ്പോഴത്തെ ഉടമസ്ഥര്‍.
undefined
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona
undefined
click me!