വരുമാനത്തില്‍ ഫെഡറര്‍ മെസിയെ പിന്തള്ളി; കോലിക്കും നേട്ടം- ഫോബ്‌സിന്റെ പട്ടിക ഇങ്ങനെ

First Published May 30, 2020, 4:15 PM IST

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കായികരംഗം നിശ്ചലമായി കിടക്കുകയാണ്. കായികരംഗത്തെ സൂപ്പര്‍ സ്റ്റാറുകളെല്ലാം വീട്ടില്‍ തന്നെയാണ്. പലര്‍ക്കും പരിശീലനം പോലും നടത്താന്‍ കഴിയാത്ത അവസ്ഥ. മത്സരങ്ങളില്ലാത്തത് താരങ്ങളുടെ വരുമാനത്തേയും ബാധിച്ചിട്ടുണ്ടാവും. ഇതിനിടെ ലോകത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഫോബ്‌സ് മാസിക.

സ്വിസ് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍, യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ താരം ലിയോണല്‍ മെസി, ബ്രസീലിയന്‍ താരം നെയ്മര്‍ എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളില്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി 66ാം സ്ഥാനത്തുണ്ട്.
undefined
ആദ്യ 100 പേരുടെ പട്ടികയില്‍ ക്രിക്കറ്റില്‍ നിന്നുള്ള ഏകതാരം വിരാട് കോലി മാത്രമാണ്. 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. 26 ദശലക്ഷം ഡോളറാണ് (ഏകദേശം 196 കോടി രൂപ) കോലിയുടെ സമ്പാദ്യം. ഇതില്‍ 24 ദശലക്ഷം ഡോളറും പരസ്യത്തിലൂടെയാണ്.
undefined
കഴിഞ്ഞ വര്‍ഷം തലപ്പത്തുണ്ടായിരുന്ന അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ പിന്തള്ളിയാണ് ഫെഡറര്‍ ഒന്നാമതെത്തിയത്. 106.3 മില്ല്യണ്‍ ഡോളറാണ് ഫെഡററുടെ വരുമാനം. കൊറോണവൈറസ് മഹാമാരിയാണ് മെസിക്കും റൊണാള്‍ഡോയ്ക്കും തിരിച്ചടിയായി മാറിയത്.
undefined
പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് 105 മില്ല്യണ്‍ യൂറോയുടെ വരുമാനവുമായി പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. മൂന്നാമതുള്ള മെസിയുടെ സമ്പാദ്യം 104 മില്ല്യണ്‍ ഡോളറാണ്. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ 95.5 മില്ല്യണ്‍ ഡോളറിന്റെ വരുമാനവുമായി നാലാമതെത്തി.
undefined
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇരുതാരങ്ങളുടെയും ക്ലബ്ബുകള്‍ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഇതോടെ ചരിത്രത്തില്‍ ആദ്യമായി ഒരു ടെന്നിസ് താരം വരുമാനത്തില്‍ ഒന്നാമതെത്തുകയായിരുന്നുവെന്ന് ഫോബ്സിന്റെ സീനിയര്‍ എഡിറ്റര്‍ കേര്‍ട്ട് ബഡെന്‍ഹ്യുസന്‍ വ്യക്തമാക്കി.
undefined
click me!