
പഞ്ചസാര നിത്യജീവിതത്തിൽ പലർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. പഞ്ചസാരയുടെ അമിത ഉപയോഗം നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. പഞ്ചസാര ഉപേക്ഷിക്കുന്നതിലൂടെ നിരവധി രോഗങ്ങളെ അകറ്റി നിർത്താനാകും.
ഒന്ന്
പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കും. അമിതമായ പഞ്ചസാര കഴിക്കുന്നത് ഓർമ്മശക്തിയെയും ശ്രദ്ധ കേന്ദ്രീകരിക്കലിനെയും തടസ്സപ്പെടുത്തുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണക്രമം തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി.
രണ്ട്
പഞ്ചസാര ഒഴിവാക്കിയ ഭക്ഷണക്രമം കുടലിന് ഗുണം ചെയ്യും. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്കും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
മൂന്ന്
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ പലപ്പോഴും കലോറി കൊണ്ട് സമ്പന്നവും പ്രോട്ടീനും നാരുകളും ഉൾപ്പെടെയുള്ള പോഷകങ്ങൾ കുറവുമാണ്. പഞ്ചസാര ഇല്ലാത്ത ഭക്ഷണങ്ങൾ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും.
നാല്
പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം, പ്രത്യേകിച്ച് ഉയർന്ന ഫ്രക്ടോസ്, കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ഒരു അവസ്ഥയായ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) യുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിൽ നിന്ന് പഞ്ചസാര നീക്കം ചെയ്യുന്നത് കരളിന് കാര്യമായ ഗുണം ചെയ്യും. ഭക്ഷണത്തിൽ നിന്ന് പഞ്ചസാര നീക്കം ചെയ്യുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കുകയും അതുവഴി കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
അഞ്ച്
പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ആരോഗ്യകരമായ ചർമ്മത്തിലേക്ക് നയിക്കും. ഒരു മാസത്തേക്ക് പഞ്ചസാര ഒഴിവാക്കുന്നത് ചർമ്മത്തെ കൂടുതൽ മൃദുവാക്കുകയും മുഖക്കുരു കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പഞ്ചസാര കുറഞ്ഞ ഭക്ഷണക്രമം തിളക്കമുള്ള ചർമ്മത്തിനും സഹായിക്കുന്നു.