കാപ്പി മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കുമോ?

Published : Feb 13, 2026, 04:50 PM IST
Black Coffee benefits

Synopsis

ചില ആളുകളിൽ കാപ്പി മിനിറ്റുകൾക്കുള്ളിൽ മലവിസർജ്ജനം ആരംഭിക്കും. കാപ്പി ഗ്യാസ്ട്രോകോളിക് റിഫ്ലെക്സ് സജീവമാക്കുന്നതിലൂടെ വൻകുടലിനെ ഉത്തേജിപ്പിക്കുന്നു.  

കാപ്പി കുടിച്ച് കൊണ്ടാണ് പലരും ദിവസം ആരംഭിക്കുന്നത്. കാപ്പി പതിവായി കുടിക്കുന്നത് കരളിന്റെ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. എന്നാൽ കരളിന് മാത്രമല്ല വിവിധ ദഹന പ്രശ്നങ്ങൾ അകറ്റാനും മലബന്ധ കാപ്പി സഹായിക്കും.

ചില ആളുകളിൽ കാപ്പി മിനിറ്റുകൾക്കുള്ളിൽ മലവിസർജ്ജനം ആരംഭിക്കും. കാപ്പി ഗ്യാസ്ട്രോകോളിക് റിഫ്ലെക്സ് സജീവമാക്കുന്നതിലൂടെ വൻകുടലിനെ ഉത്തേജിപ്പിക്കുന്നു. ഇത് ഭക്ഷണം കഴിച്ചതിനു ശേഷമോ കുടൽ ചുരുങ്ങാൻ കാരണമാകുന്ന സ്വാഭാവിക പ്രതികരണമാണ്. ഈ സങ്കോചങ്ങൾ മലം മുന്നോട്ട് നീക്കാൻ സഹായിക്കുന്നു.

കഫീൻ അടങ്ങിയ കാപ്പിയും കഫീൻ നീക്കം ചെയ്ത കാപ്പിയും കുടൽ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. ഇത് കാപ്പിയിലെ മറ്റ് സംയുക്തങ്ങളും ഒരു പങ്കു വഹിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നു. കഫീൻ ഉപയോ​ഗിക്കുന്നത് ദഹനനാളത്തിലെ പേശികളെ ഉത്തേജിപ്പിക്കുകയും, സങ്കോചങ്ങൾ വർദ്ധിപ്പിക്കുകയും, മലം മുന്നോട്ട് നീക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കാപ്പിയുടെ സ്വാഭാവിക അസിഡിറ്റി ദഹന എൻസൈമുകളെ സജീവമാക്കുകയും കുടലിന്റെ ചലനം മെച്ചപ്പെടുത്തുകയും ചെയ്യും. വൻകുടലിലെ ചലനത്തെ പ്രോത്സാഹിപ്പിക്കുകയും കുടൽ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഗ്യാസ്ട്രിൻ എന്ന ഹോർമോണിന്റെ പ്രകാശനം കാപ്പി ഉത്തേജിപ്പിക്കുന്നു.

കാപ്പി വെള്ളത്തേക്കാൾ കുടലിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുമെന്നും മലവിസർജ്ജനം ഉത്തേജിപ്പിക്കുന്നതിൽ ഭക്ഷണം പോലെ തന്നെ ഫലപ്രദമാണെന്നും ​ഗട്ട് മാ​ഗസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി.

കാപ്പി ചിലരിൽ മലവിസർജ്ജനം വേഗത്തിലാകുകയോ മലം അയഞ്ഞുപോകുകയോ ചെയ്യുന്നു. മറ്റു ചിലർക്ക് വയറു വീർക്കുകയോ അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്യുന്നു. കാപ്പിക്ക് നേരിയ ഡൈയൂററ്റിക് ഫലവുമുണ്ട്. ഇത് ദ്രാവക നഷ്ടം വർദ്ധിപ്പിക്കും. ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കിൽ ഈ നിർജ്ജലീകരണം മലബന്ധം കൂടുതൽ വഷളാക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിറ്റാമിൻ ബി 12ന്‍റെ കുറവുണ്ടോ? ശരീരം കാണിക്കുന്ന സൂചനകള്‍
ടൈപ്പ് 1 പ്രമേഹത്തിന്‍റെ ഈ ലക്ഷണങ്ങളെ നിസ്സാരമായി കാണരുത്