50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം

Published : Dec 05, 2025, 10:03 PM IST
diabetes

Synopsis

2010-ൽ ഡെൻമാർക്കിൽ നടന്ന 54,028 മരണങ്ങളെയും ഗവേഷകർ വിശകലനം ചെയ്തു. അതിൽ 6,862 എണ്ണം പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളാണെന്ന് തിരിച്ചറിഞ്ഞു. യൂറോപ്യൻ ഹാർട്ട് ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് പഠനം . പ്രത്യേകിച്ച് 50 വയസ്സിന് താഴെയുള്ളവരിൽ അപകടസാധ്യത കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. 2010-ൽ ഡെൻമാർക്കിൽ നടന്ന 54,028 മരണങ്ങളെയും ഗവേഷകർ വിശകലനം ചെയ്തു. അതിൽ 6,862 എണ്ണം പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളാണെന്ന് തിരിച്ചറിഞ്ഞു. യൂറോപ്യൻ ഹാർട്ട് ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ടൈപ്പ് 1 പ്രമേഹമുള്ളവരിൽ പെട്ടെന്നുള്ള ഹൃദയാഘാത മരണം സാധാരണ ജനങ്ങളെ അപേക്ഷിച്ച് 3.7 മടങ്ങ് കൂടുതലാണെന്നും ടൈപ്പ് 2 പ്രമേഹമുള്ളവരിൽ 6.5 മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. പ്രമേഹമുള്ള 50 വയസ്സിന് താഴെയുള്ള മുതിർന്നവരിൽ അപകടസാധ്യത ഏഴ് മടങ്ങ് കൂടുതലാണെന്ന് ​ഗവേഷകർ കണ്ടെത്തി, ടൈപ്പ് 1 പ്രമേഹത്തിന് ശരാശരി ആയുർദൈർഘ്യം 14.2 വർഷവും ടൈപ്പ് 2 പ്രമേഹത്തിന് 7.9 വർഷവും കുറഞ്ഞു.

എല്ലാവർക്കും പ്രായത്തിനനുസരിച്ച് പെട്ടെന്നുള്ള ഹൃദയാഘാത മരണ സാധ്യത വർദ്ധിക്കുമെങ്കിലും, പ്രമേഹമുള്ള ചെറുപ്പക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ സാധാരണ ജനങ്ങളെ അപേക്ഷിച്ച് ആപേക്ഷിക വ്യത്യാസം കൂടുതലായി കാണപ്പെടുന്നുതായി കോപ്പൻഹേഗൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പഠനത്തിന് നേതൃത്വം നൽകിയ ഡോ. സ്കജെൽബ്രെഡ് പറഞ്ഞു.

പ്രമേഹം ആളുകളെ ഇസ്കെമിക് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു. കൂടാതെ, ഹൈപ്പോഗ്ലൈസീമിയ (രക്തപ്രവാഹത്തിൽ വളരെ കുറഞ്ഞ ഇൻസുലിൻ), കാർഡിയാക് ഓട്ടോണമിക് ന്യൂറോപ്പതി (ഹൃദയത്തെയും തലച്ചോറിനെയും നിയന്ത്രിക്കുന്ന ഞരമ്പുകളെ തകരാറിലാക്കുന്ന പ്രമേഹരോഗിയുടെ ഒരു അവസ്ഥ) തുടങ്ങിയ പ്രമേഹവുമായി ബന്ധപ്പെട്ട ഘടകങ്ങൾ ക്രമരഹിതമായ ഹൃദയമിടിപ്പിനും പെട്ടെന്നുള്ള ഹൃദയാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കും.

ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഹൃദയാരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പ്രമേഹ ചികിത്സയെക്കുറിച്ച് നന്നായി മനസ്സിലാക്കുകയും സമഗ്രമായ പരിചരണത്തോടെ ചികിത്സിക്കുകയും വേണം.

 

PREV
Read more Articles on
click me!

Recommended Stories

മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ
നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ