
ധാരാളം ഔഷധ ഗുണങ്ങൾ ആര്യവേപ്പിൽ അടങ്ങിയിരിക്കുന്നു. കാലങ്ങളായി പല അസുഖങ്ങളെയും ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു പരമ്പരാഗത മരുന്നാണിത്. ആര്യവേപ്പിൻറെ ഇലയിലും വിത്തിലും തൊലിയിലൊമൊക്കെ നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ആൻ്റി മൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ എന്നിവ ഇതിൽ ധാരാളമുണ്ട്. ഇത് സ്റ്റാഫൈലോകോക്കസ് ഓറിയസ്, മെത്തിസിലിൻ-പ്രതിരോധശേഷിയുള്ള സ്റ്റാഫൈലോകോക്കസ് ഓറിയസ് തുടങ്ങിയ ബാക്ടീരിയകളുടെ ഗുണനം തടയാൻ കഴിയും.
ബാക്ടീരിയ അണുബാധകൾ ചികിത്സിക്കാൻ വേപ്പ് ഉപയോഗിക്കാം. പക്ഷേ ചർമ്മരോഗത്തിന്റെ തീവ്രത പ്രധാനമാണ്. മിക്ക ഗുരുതരമായ ചർമ്മ അവസ്ഥകൾക്കും ചില ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ആര്യവേപ്പ് ഉപയോഗിച്ച് വരുന്നു.
ആര്യവേപ്പിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾക്ക് വൈറൽ അണുബാധകളെ ചെറുക്കാൻ കഴിയുമെന്ന് വിവിധ ഗവേഷണ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മൊത്തത്തിലുള്ള രോഗപ്രതിരോധ പ്രവർത്തനം വർദ്ധിപ്പിക്കാനുള്ള കഴിവും ആര്യവേപ്പിനുണ്ട്. ഹെർപ്പസ്, പോളിയോവൈറസ്, എച്ച്ഐവി, ഡെങ്കി വൈറസ് തുടങ്ങിയ രോഗങ്ങൾക്കെതിരെ ശക്തമായ ഒരു ആൻറിവൈറലായി വേപ്പിൻ തൊലി സത്ത് പ്രവർത്തിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ബാക്ടീരിയകളെ ചെറുക്കാനും പ്ലാക്ക് തടയാനും, മോണയിലെ അണുബാധ സ്വാഭാവികമായി സുഖപ്പെടുത്താനും ആര്യവേപ്പില ഫലപ്രദമായ ഒരു മാർഗമാണ്. ആൻറി ബാക്‌ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ദന്തരോഗങ്ങൾ ചികിത്സിക്കാനും ആര്യവേപ്പ് ഗുണം ചെയ്യും. ദന്തക്ഷയം, മോണരോഗം എന്നിവ തടയാനും വായ് നാറ്റം ഇല്ലാതാക്കാനും ഇത് വളരെയധികം സഹായിക്കും. മോണ വീക്കം കുറയ്ക്കാനുള്ള കഴിവ് ആര്യവേപ്പിനുണ്ടെന്ന് ഒരു പഠനം കണ്ടെത്തി.
ആര്യവേപ്പിലയ്ക്ക് ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഔഷധ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിൽ വിട്ടുമാറാത്ത വീക്കം ഉണ്ടാകുമ്പോഴാണ് ചില അർബുദങ്ങൾ ഉണ്ടാകുന്നതെന്ന് ഗവേഷകർ പറയുന്നു. മുഖക്കുരു, എക്‌സിമ, സോറിയാസിസ് തുടങ്ങിയ ചർമ്മരോഗങ്ങൾ ചികിത്സിക്കുന്നതിൽ ആര്യവേപ്പ് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് ആര്യവേപ്പിനുണ്ടെന്ന് ഫൈറ്റോതെറാപ്പി റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. ഇതിൽ അടങ്ങിയിട്ടുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. ആര്യവേപ്പ് ഉപഭോഗം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.