Health Tips : എരിവുള്ള ഭക്ഷണങ്ങൾ അസിഡിറ്റിക്ക് കാരണമാകുമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

Published : Dec 31, 2025, 09:04 AM IST
acidity

Synopsis

ചുവന്ന മാംസം, പാലുൽപ്പന്നങ്ങൾ അല്ലെങ്കിൽ മുട്ട എന്നിവയുടെ അമിത ഉപഭോഗം മൂലമാണ് സാധാരണയായി ഉയർന്ന അളവിലുള്ള ഹോമോസിസ്റ്റീൻ ഉണ്ടാകുന്നതെന്ന് ന്മാമി അഗർവാൾ പറയുന്നു.

എരിവുള്ള ഭക്ഷണങ്ങൾ അസിഡിറ്റിക്ക് കാരണമാകുമെന്ന് പലരും കരുതുന്നു. ഇതിൽ യാഥാർത്ഥ്യമുണ്ടോ?. വാസ്തവത്തിൽ, മിക്ക ആളുകളുടെയും അസിഡിറ്റിക്ക് പിന്നിലെ പ്രധാന കാരണം എരിവുള്ള ഭക്ഷണം മാത്രമല്ലെന്ന് പോഷകാഹാര വിദഗ്ദ്ധയായ നമാമി അഗർവാൾ പറയുന്നു. നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന നിരവധി ഒളിഞ്ഞിരിക്കുന്ന ജീവിതശൈലിയും ഭക്ഷണക്രമ ഘടകങ്ങളും ഉണ്ടെന്ന് നമാമി പറയുന്നു.

അസിഡിറ്റി എല്ലായ്‌പ്പോഴും തലേദിവസം രാത്രി ഒരാൾ എന്ത് കഴിച്ചു എന്നതിനെ ആശ്രയിച്ചല്ല. ചിലപ്പോൾ നിങ്ങളുടെ ശരീരം നിശബ്ദമായി എന്താണ് നഷ്ടപ്പെടുത്തുന്നത് അല്ലെങ്കിൽ എന്തുമായി മല്ലിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് നമാമി അഗർവാൾ ഇൻസ്റ്റയിൽ കുറിച്ച് പോസ്റ്റിൽ പറയുന്നു.

ഇരുമ്പിന്റെ അളവ് കുറയുന്നത് ക്ഷീണമോ ബലഹീനതയോ ഉണ്ടാക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് പോഷകാഹാര വിദഗ്ദ്ധൻ ചൂണ്ടിക്കാട്ടുന്നു. ഇരുമ്പിന്റെ കുറവ് ദഹനത്തെ മന്ദഗതിയിലാക്കുകയും ആസിഡ് അടിഞ്ഞുകൂടുന്നതിനും നെഞ്ചെരിച്ചിലിനും കാരണമാകുകയും ചെയ്യും. അവഗണിക്കപ്പെടുന്ന മറ്റൊരു ഘടകം ഉയർന്ന ഹോമോസിസ്റ്റീൻ അളവാണ്. ചുവന്ന മാംസം, പാലുൽപ്പന്നങ്ങൾ അല്ലെങ്കിൽ മുട്ട എന്നിവയുടെ അമിത ഉപഭോഗം മൂലമാണ് സാധാരണയായി ഉയർന്ന അളവിലുള്ള ഹോമോസിസ്റ്റീൻ ഉണ്ടാകുന്നതെന്ന് ന്മാമി അഗർവാൾ പറയുന്നു.

മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് പേശികളെ മുറുകാൻ കാരണമാകുമെന്നും ഇത് അസ്വസ്ഥതയ്ക്ക് കാരണമാകുമെന്നും പോഷകാഹാര വിദഗ്ധൻ അഭിപ്രായപ്പെടുന്നു.

അസിഡിറ്റിക്ക് കാരണമാകുന്ന മറ്റൊരു പ്രധാന ഘടകമാണ് സമ്മർദ്ദം. സമ്മർദ്ദത്തിന്റെ അളവ് ഉയരുമ്പോൾ, ശരീരം കൂടുതൽ കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നു. ശരീരം ഉയർന്ന പഞ്ചസാരയുടെ അളവുമായി മല്ലിടുകയാണെങ്കിൽ, വീക്കം വർദ്ധിക്കുകയും ആമാശയം അധിക ആസിഡുമായി പ്രതികരിക്കുകയും ചെയ്യും.

നെഞ്ചിന്റെ മധ്യഭാഗത്ത് അനുഭവപ്പെടുന്ന എരിച്ചിൽ, പുളിച്ചുതികട്ടൽ, വയറുവേദന/അസ്വസ്ഥത, ഓക്കാനം, ഛർദ്ദി, വിഴുങ്ങാൻ ബുദ്ധിമുട്ട് എന്നിവയെല്ലാം അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്.

 

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ 'റോസ് വാട്ടർ' മാജിക് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ
ചുമയും ജലദോഷവും മാറാതെ നിൽക്കുകയാണോ? എങ്കിൽ ശൈത്യകാലത്ത് ഈ പത്ത് ഭക്ഷണങ്ങൾ ഒഴിവാക്കൂ