
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി വർദ്ധിക്കുന്ന രോഗമാണ് പ്രമേഹം എന്ന് പറയുന്നത്. പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഹോർമോൺ ഉത്പാദിപ്പിക്കാത്തതോ ശരീരകോശങ്ങൾ ഇൻസുലിന്റെ ഫലങ്ങളോട് പ്രതികരിക്കാത്തതോ ആണ് പ്രമേഹത്തിന് കാരണം. ടെെപ്പ് 2 പ്രമേഹമാണ് ഇന്ന് കൂടുതൽ പേരിലും കാണുന്നത്.
അമിതവണ്ണമാണ് ടെെപ്പ് 2 പ്രമേഹത്തിന്റെ പ്രധാന കാരണം. ടെെപ്പ് 2 പിടിപെടുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. മണിക്കൂറോളം ഇരുന്ന ജോലി ചെയ്യുന്നത് പ്രമേഹ സാധ്യത കൂട്ടുന്നതായി Jothydev's Diabetes Research Centreന്റെ ഡയറക്ടറും പ്രമേഹരോഗ വിദഗ്ധനുമായ ഡോ.ജ്യോതിദേവ് കേശവദേവ് പറയുന്നു.
ഒരുപാട് തരത്തിലുള്ള പ്രമേഹമുണ്ട്. 95 ശതമാനം പേരിലും കാണുന്നത് ടെെപ്പ് 2 പ്രമേഹമാണ്. ഗർഭിണികളിൽ വരുന്ന പ്രമേഹത്തെ gestational diabetes എന്ന് പറയുന്നു. മെലിഞ്ഞവരിൽ കാണുന്ന പ്രമേഹമാണ് മോണോജെനിക് പ്രമേഹം. ഇങ്ങനെ പ്രമേഹത്തിൽ തന്നെ നിരവധി തരങ്ങളുണ്ട്. ടെെപ്പ് 2 പ്രമേഹത്ത കുറിച്ചാണ് പ്രധാനമായി അറിഞ്ഞിക്കേണ്ടത്.
പാരമ്പര്യമായി കൂടുതലായി കാണുന്നത് ടെെപ്പ് 2 പ്രമേഹമാണ്. ഇന്ന് മിക്കവർക്കും കൊളസ്ട്രോൾ കൂടുതലായി കണ്ട് വരുന്നുണ്ട്. കൊളസ്ട്രോളിനെ ചികിത്സിച്ച് ഭേദമാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം കൊളസ്ട്രോൾ പ്രമേഹ സാധ്യത കൂട്ടുന്ന ഒരു അപകടഘടകമാണ്. ഉയർന്ന രക്തസമ്മർദ്ദമാണ് മറ്റൊരു കാരണം. മരുന്ന് കഴിച്ച് ബിപി നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ഇല്ലെങ്കിൽ അതും പ്രമേഹ സാധ്യത കൂട്ടുന്നുണ്ടെന്ന് ഡോ.ജ്യോതിദേവ് കേശവദേവ് പറയുന്നു.
പ്രമേഹരോഗികൾ ക്യത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം. കുറച്ച് കുറച്ചായി ഭക്ഷണം കഴിക്കുക. രാത്രിയിൽ നേരത്തെ അത്താഴം കഴിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കണമെന്ന് ഡോ.ജ്യോതിദേവ് കേശവദേവ് പറയുന്നു. പ്രമേഹരോഗികൾ ഇടയ്ക്കിടെ glucose monitoring ചെയ്യുന്നതും ഏറെ നല്ലതാണ്.