Health Tips : മഴക്കാലത്ത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന 7 ഔഷധ പാനീയങ്ങൾ

Published : Jul 24, 2025, 08:06 AM IST
digestive

Synopsis

ദഹനക്കേട് മൂലമുണ്ടാകുന്ന വയറുവേദന, ഓക്കാനം, മലബന്ധം എന്നിവ കുറയ്ക്കാൻ ഇഞ്ചി ചായ സഹായിക്കുന്നു. മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന അണുബാധകളിൽ നിന്ന് കുടലിനെ സംരക്ഷിക്കാനും ഇതിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങൾ സഹായിക്കുന്നുണ്ട്. 

ഈ മഴക്കാലത്ത് പ്രതിരോ​ധശേഷി കൂട്ടേണ്ടത് വളരെ പ്രധാനമാണ്. രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നത് വിവിധ സീസണൽ രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. മഴക്കാലത്ത് വിവിധ ദഹന പ്രശ്നങ്ങൾ ഉണ്ടാകാം. ഉയർന്ന താപനിലയിലെ ഏറ്റക്കുറച്ചിലുകളും ദഹനവ്യവസ്ഥ മന്ദഗതിയിലാകുന്നു. ഇത് ഭക്ഷണം ദഹിപ്പിക്കാൻ ബുദ്ധിമുട്ടാക്കുന്നു. 

മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിന്റെ അപകടസാധ്യതയും വർദ്ധിക്കുന്നു. ഇത് വയറു വീർക്കൽ, ദഹനക്കേട്, ഗ്യാസ്, അണുബാധ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. മഴക്കാലത്ത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഔഷധ പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഇഞ്ചി ചായ

ദഹനക്കേട് മൂലമുണ്ടാകുന്ന വയറുവേദന, ഓക്കാനം, മലബന്ധം എന്നിവ കുറയ്ക്കാൻ ഇഞ്ചി ചായ സഹായിക്കുന്നു. മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന അണുബാധകളിൽ നിന്ന് കുടലിനെ സംരക്ഷിക്കാനും ഇതിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങൾ സഹായിക്കുന്നുണ്ട്.

പുതിന ചായ

മറ്റൊന്നാണ് പുതിന ചായ. ഗ്യാസ്, വയറു വീർക്കൽ, ദഹനക്കേട് എന്നിവയിൽ നിന്നുമെല്ലാം പുതിന സഹായകമാണ്. ഇത് പ്രതിരോധശേഷി കൂട്ടാനും സഹായകമാണ്.

പെരുംജീരകം ചായ

പെരുംജീരകം ദഹനരസങ്ങളെ ഉത്തേജിപ്പിക്കാനും ഗ്യാസ് ഒഴിവാക്കാനും സഹായിക്കുന്നു. കുടലിലെ വീക്കം കുറയ്ക്കാനും ദഹന പ്രശ്നങ്ങൾ തടയുന്നതിനും പെരുംജീരകം ചായ മികച്ചതാണ്.

ചമോമൈൽ ചായ

ഔഷധസസ്യം എന്ന നിലയിലും അലങ്കാരസസ്യം എന്ന നിലയിലും ഏറെ പ്രശസ്തമാണ് ചെടിയാണ് ചമോമൈൽ. ഇത് ഉണക്കിയാണ് ചാമോമൈൽ ടീ ഉണ്ടാക്കുന്നത്‌. ചമോമൈലിൽ ആന്റിസ്പാസ്മോഡിക്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തെ ശാന്തമാക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു. ദഹന പ്രശ്നങ്ങൾ അല്ലെങ്കിൽ ഉറക്കമില്ലായ്മ അനുഭവിക്കുന്നവർക്ക് ഇത് മികച്ചതാണ്.

മല്ലിയില ചായ

മല്ലിയില കരളിലെ വിഷാംശം നീക്കം ചെയ്യാനും ആരോഗ്യകരമായ ദഹനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഈ ചായ കുടിക്കുന്നത് ദഹനക്കേട്, അസിഡിറ്റി, വയറു വീർക്കൽ എന്നിവ ലഘൂകരിക്കും.

ലെമൺ ​ഗ്രാസ് ചായ

ലെമൺ ​ഗ്രാസ് ചായ ദഹനനാളത്തെ ഉത്തേജിപ്പിക്കുകയും നേരിയ ഡൈയൂററ്റിക് ആയി പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് ദഹനത്തെ സഹായിക്കുന്നു. മഴക്കാലത്ത് മലിനമായ ഭക്ഷണമോ വെള്ളമോ മൂലമുണ്ടാകുന്ന കുടൽ അണുബാധ തടയാൻ ഇതിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ സഹായിക്കുന്നു.

ജീരക ചായ

ജീരകം വെള്ളം ദഹനത്തെ സഹായിക്കുകയും പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും വയറു വീർക്കുന്നത് കുറയ്ക്കുകയും ചെയ്യും.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും