ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയതിനാൽ മുഖക്കുരു ഉള്ളവർക്കും ചുവന്നതും വീക്കമുള്ളതുമായ ചർമ്മമുള്ളവർക്കും ഫ്ളാക്സ് സീഡ് ഏറെ ​ഗുണകരമാണ്. ഫ്ളാക്സ് സീഡ് സാലഡിലോ സ്മൂത്തിയിലോ ചേർത്ത് കഴിക്കാം.

പ്രകൃതിദത്തമായി ലഭ്യമായ പല വിത്തുകൾക്കും ചർമ്മാരോഗ്യത്തിൽ നിർണായക പങ്കുണ്ട്. ചർമ്മത്തിന് അഞ്ച് വ്യത്യസ്ത വിത്തുകൾ നൽകേണ്ട അവശ്യ ഗുണങ്ങളെക്കുറിച്ച് ഡെർമറ്റോളജിസ്റ്റ് ഡോ. ജുഷ്യ ഭാട്ടിയ സരിൻ പറയുന്നു. ഇൻസ്റ്റ​​ഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഡോ. ജുഷ്യ ചർമ്മാരോ​ഗ്യത്തിൽ വിത്തുകളുടെ പ്രധാന്യത്തെ കുറിച്ച് പറയുന്നത്.

ഫ്ളാക്സ് സീഡ്

ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയതിനാൽ മുഖക്കുരു ഉള്ളവർക്കും ചുവന്നതും വീക്കമുള്ളതുമായ ചർമ്മമുള്ളവർക്കും ഫ്ളാക്സ് സീഡ് ഏറെ ​ഗുണകരമാണ്. ഫ്ളാക്സ് സീഡ് സാലഡിലോ സ്മൂത്തിയിലോ ചേർത്ത് കഴിക്കാം.

ചിയ സീഡ്

ആന്റിഓക്‌സിഡന്റുകൾ ‌അടങ്ങിയ ചിയ സീഡുകൾ മങ്ങിയ ചർമ്മത്തെയും അകാല വാർദ്ധക്യത്തെയും ചെറുക്കാൻ സഹായിക്കുന്നു. ചിയ സീഡ് വെള്ളമോ അല്ലെങ്കിൽ സാലഡിലോ എല്ലാം ചേർക്കാവുന്നതാണ്.

മത്തങ്ങ വിത്തുകൾ

സിങ്ക് ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകൾ എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് പ്രത്യേകിച്ചും സഹായകരമാണ്. മാത്രമല്ല താരൻ കുറയ്ക്കാനും ഇത് സഹായിക്കും.

സൂര്യകാന്തി വിത്തുകൾ

വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുള്ള സൂര്യകാന്തി വിത്തുകൾ ചർമ്മത്തിന്റെ തടസ്സം സംരക്ഷിക്കാനും സ്വാഭാവിക തിളക്കം നൽകാനും സഹായിക്കുന്നു.

എള്ള്

ലിഗ്നാനുകളും സെലിനിയവും അടങ്ങിയ എള്ള് ചർമ്മത്തെ സുന്ദരമാക്കാനും ഇലാസ്തികത മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്.

ഫ്ളാക്സ് സീഡുകൾ മുതൽ സൂര്യകാന്തി വിത്തുകൾ വരെ ഒമേഗ-3, സിങ്ക്, സെലിനിയം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് - ഇവയെല്ലാം തിളക്കമുള്ള ചർമ്മമായി മാറ്റുന്നുവെന്ന് എന്ന് ഡോ. ജുഷ്യ ഭാട്ടിയ പറയുന്നു. എന്നിരുന്നാലും, ഓരോ ഭക്ഷണത്തിലും ഒരുപിടി വിത്തുകൾ ചേർക്കുന്നതിനു മുമ്പ് അവ കഴിക്കുന്നതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കാനും അവർ പറയുന്നു.