Health Tips : അമിതമായ മുടികൊഴിച്ചിലുണ്ടോ? ഈ അഞ്ച് ഭക്ഷണങ്ങൾ പതിവായി കഴിച്ചോളൂ

Published : Dec 27, 2025, 08:23 AM IST
hairfall

Synopsis

മുടിയെ കട്ടിയുള്ളതാക്കാനും തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്ന വിറ്റാമിൻ എ, സി, ഫോളേറ്റ് തുടങ്ങിയ പ്രധാന പോഷകങ്ങൾ പാലക്ക് ചീരയിൽ അടങ്ങിയിരിക്കുന്നു.

ശക്തവും ആരോഗ്യകരവുമായ മുടിയ്ക്ക് പോഷക​ഗുണമുള്ള ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് മുടിയുടെ ആരോ​ഗ്യം ആരംഭിക്കുന്നത്. പോഷകസമൃദ്ധമായ ഭക്ഷണക്രമം മുടി കൊഴിച്ചിൽ തടയുകയും, മുടി വളർച്ചയെ വേ​ഗത്തിലാക്കുകയും ചെയ്യും. മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന അഞ്ച് ദൈനംദിന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

മുട്ട

ബയോട്ടിൻ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ തുടങ്ങിയ സുപ്രധാന പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിരിക്കുന്നു. അവ മുടിയിഴകളെ ശക്തിപ്പെടുത്തുകയും, കേടായ മുടിയിഴകൾ നന്നാക്കുകയും, മുടിയിഴകൾക്ക് കൂടുതൽ ഈർപ്പം നൽകുകയും ചെയ്യുന്നു. പൊട്ടൽ കുറയ്ക്കുന്നത് മുതൽ ആരോഗ്യകരവും കട്ടിയുള്ളതുമായ മുടിയ്ക്ക് മുട്ട ഫലപ്രദമാണ്. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ മൊത്തത്തിലുള്ള മുടിയുടെ ഘടനയ്ക്ക് സഹായിക്കുന്നു. മറുവശത്ത്, ബയോട്ടിൻ മുടിയിഴകളെ പോഷിപ്പിക്കുകയും മുടിയിഴകളെ മൃദുവായി നിലനിർത്തുകയും ചെയ്യുന്നു. മുട്ടയിൽ അമിനോ ആസിഡുകളും ധാരാളമുണ്ട്. ഇത് ശക്തമായ മുടിയിഴകൾക്കും മൊത്തത്തിലുള്ള മുടിയുടെ കേടുപാടുകൾ തടയുകയും ചെയ്യുന്നു.

പാലക്ക് ചീര

മുടിയെ കട്ടിയുള്ളതാക്കാനും തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്ന വിറ്റാമിൻ എ, സി, ഫോളേറ്റ് തുടങ്ങിയ പ്രധാന പോഷകങ്ങൾ പാലക്ക് ചീരയിൽ അടങ്ങിയിരിക്കുന്നു. പാലക്ക് ചീരമുടി കൊഴിച്ചിൽ തടയുന്നു. ഇത് മുടിയുടെ അംശം കുറയ്ക്കുകയും, മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. ഇതിലെ ഇരുമ്പിന്റെ അളവ് വിളർച്ച പ്രശ്‌നങ്ങളെ ചെറുക്കുന്നു.

മധുരക്കിഴങ്ങ്

മുടിയുടെ ആരോ​ഗ്യത്തിന് സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് മധുരക്കിഴങ്ങ്. തലയോട്ടിയിലെ ആരോഗ്യം, സെബം ഉൽപാദനം നിയന്ത്രിക്കുക, ബീറ്റാ കരോട്ടിൻ പോലുള്ള അവശ്യ പോഷകങ്ങൾ നൽകിക്കൊണ്ട് മധുരക്കിഴങ്ങ് മുടി കൊഴിച്ചിൽ തടയുന്നു. കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്ന വിറ്റാമിൻ സി, മുടിയെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുന്ന മറ്റ് നിരവധി ധാതുക്കൾ എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങ് വരൾച്ച കുറയ്ക്കുകയും, മുടിയിഴകളെ ശക്തിപ്പെടുത്തുകയും, മുടി വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

തെെര്

തൈരിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ലാക്റ്റിക് ആസിഡിലൂടെ തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്തുകയും പൊട്ടൽ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, തെെര് താരൻ നിയന്ത്രിക്കുകയും മുടിക്ക് ഈർപ്പം നൽകുകയും ചെയ്യുന്നു.

നെല്ലിക്ക

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ഫാറ്റി ആസിഡുകൾ എന്നിവ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും, പൊട്ടൽ പ്രശ്നങ്ങൾ തടയുന്നതിനും സഹായിക്കുന്നു. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലയോട്ടിയെ ശമിപ്പിക്കുകയും അണുബാധ കുറയ്ക്കുകയും ചെയ്യുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് ശീലമാക്കൂ, ​കാരണം
ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്ന ആറ് ഭക്ഷണങ്ങൾ