നിങ്ങളുടെ പ്രിയപ്പെട്ട ലിപ്സ്റ്റിക് ഷേഡ് തിരഞ്ഞെടുക്കുമ്പോൾ അതിൻ്റെ നിറത്തെക്കുറിച്ച് മാത്രമാണോ നിങ്ങൾ ചിന്തിക്കാറുള്ളത്? എങ്കിൽ ഇനി മുതൽ അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് കൂടി ഒന്ന് ആകുലപ്പെടേണ്ടിയിരിക്കുന്നു.. 

നിങ്ങളുടെ ചുണ്ടുകൾക്ക് ഭംഗി നൽകുന്ന ആ പ്രിയപ്പെട്ട ലിപ്സ്റ്റിക് ഷേഡ് നിങ്ങളെ മരണത്തിലേക്ക് നയിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? കേൾക്കുമ്പോൾ അതിശം തോന്നാമെങ്കിലും, പുതിയ പഠനങ്ങൾ വിരൽ ചൂണ്ടുന്നത് അങ്ങോട്ടാണ്. നമ്മൾ നിത്യവും ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഒളിഞ്ഞിരിക്കുന്ന മാരകമായ വിഷലോഹങ്ങൾ എങ്ങനെയാണ് നമ്മുടെ ശരീരത്തെ കാർന്നുതിന്നുന്നത് എന്ന് പരിശോധിക്കാം.

സൗന്ദര്യത്തിന് പിന്നിലെ 'കറുത്ത' കൈകൾ

ലിപ്സ്റ്റിക്കിന് നിറവും തിളക്കവും ദീർഘകാലം നിലനിൽക്കാനുള്ള കഴിവും നൽകാനായി നിർമ്മാതാക്കൾ ചേർക്കുന്ന ചില ഘടകങ്ങളാണ് വില്ലന്മാരാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പല മുൻനിര ബ്രാൻഡുകളിലും ലെഡ്, കാഡ്മിയം, ക്രോമിയം തുടങ്ങിയ ലോഹങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ശ്വാസകോശ അർബുദം ഉണ്ടാക്കാൻ ശേഷിയുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്.

ഇത് എങ്ങനെയാണ് ശ്വാസകോശത്തെ ബാധിക്കുന്നത്?

ലിപ്സ്റ്റിക് ചുണ്ടിലല്ലേ പുരട്ടുന്നത്, അതെങ്ങനെ ശ്വാസകോശത്തിൽ എത്തും എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? എങ്കിൽ മൂന്ന് വഴികൾ ശ്രദ്ധിക്കുക:

  • ശ്വസനം : ലിപ്സ്റ്റിക് പുരട്ടുമ്പോൾ അതിലെ അതിസൂക്ഷ്മമായ കണങ്ങൾ വായുവിലേക്ക് കലരാം. ഇത് ശ്വസിക്കുന്നത് വഴി വിഷാംശം നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തുന്നു.
  • അറിയാതെ അകത്തുപോകുന്നത്: ഭക്ഷണം കഴിക്കുമ്പോഴോ വെള്ളം കുടിക്കുമ്പോഴോ ചുണ്ടിലെ ലിപ്സ്റ്റിക് അറിയാതെ നമ്മുടെ വയറ്റിലെത്തുന്നു. ഇതിലൂടെ ലോഹങ്ങൾ രക്തത്തിൽ കലരുന്നു.
  • ചർമ്മത്തിലൂടെ: ചുണ്ടിലെ നേർത്ത ചർമ്മം ഈ രാസവസ്തുക്കളെ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നു.

മുന്നറിയിപ്പ് നൽകുന്ന കണക്കുകൾ

പഠനങ്ങൾ പ്രകാരം പരീക്ഷിക്കപ്പെട്ട ലിപ്സ്റ്റിക്കുകളിൽ:

  • 75% ഉൽപ്പന്നങ്ങളിലും നാഡീവ്യൂഹത്തെ ബാധിക്കുന്ന ലെഡ് കണ്ടെത്തി.
  • ശ്വാസകോശത്തെയും വൃക്കകളെയും തകർക്കുന്ന കാഡ്മിയം എല്ലാ ബ്രാൻഡുകളിലും ചെറിയ അളവിലെങ്കിലും ഉണ്ടായിരുന്നു.
  • അമിതമായ അളവിൽ ക്രോമിയം അടങ്ങിയ ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുന്നത് കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു.

നമുക്ക് എന്ത് ചെയ്യാൻ കഴിയും?

സൗന്ദര്യത്തേക്കാൾ പ്രധാനം ആരോഗ്യമാണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. ലിപ്സ്റ്റിക് ഉപയോഗം പൂർണ്ണമായും നിർത്തുക പ്രായോഗികമല്ലെങ്കിലും ചില മുൻകരുതലുകൾ എടുക്കാം:

  • ചേരുവകൾ വായിക്കുക: ലിപ്സ്റ്റിക് വാങ്ങുന്നതിന് മുൻപ് പാക്കറ്റിലെ ചേരുവകൾ ശ്രദ്ധിക്കുക. 'Lead-free' എന്ന് ഉറപ്പുവരുത്തുക.
  • ഗുണനിലവാരത്തിന് മുൻഗണന: വില കുറഞ്ഞതും വിശ്വാസ്യതയില്ലാത്തതുമായ ഉൽപ്പന്നങ്ങൾ ഒഴിവാക്കി അംഗീകൃത ബ്രാൻഡുകൾ തിരഞ്ഞെടുക്കുക.
  • പ്രകൃതിദത്തം പരീക്ഷിക്കാം: ബീറ്റ്‌റൂട്ട് നീര് പോലുള്ള നാച്വറൽ റെമഡികൾ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്.

നിങ്ങളുടെ പുഞ്ചിരി മനോഹരമാക്കാൻ ഉപയോഗിക്കുന്ന ചായം നിങ്ങളുടെ ശ്വാസം മുട്ടിക്കുന്നതാകരുത്. ഇന്ന് തന്നെ നിങ്ങളുടെ മേക്കപ്പ് കിറ്റിലെ ഉൽപ്പന്നങ്ങൾ ഒന്ന് പരിശോധിക്കൂ.