ബ്ലാഡര്‍ ക്യാന്‍സര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ
പുരുഷൻമാരിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന ഒന്നാണ് ബ്ലാഡര്‍ ക്യാന്‍സര്‍. മൂത്രാശയം അല്ലെങ്കില്‍ ബ്ലാഡറില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ ആണ് ബ്ലാഡര്‍ ക്യാന്‍സര്‍ അഥവാ മൂത്രാശയ ക്യാൻസർ എന്ന് പറയുന്നത്.

ബ്ലാഡര്‍ ക്യാന്‍സര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ
ബ്ലാഡര്‍ ക്യാന്‍സറിന്‍റെ ചില ലക്ഷണങ്ങളെ തിരിച്ചറിയാം.
എപ്പോഴും മൂത്രം പോവുക
എപ്പോഴും മൂത്രം പോവുക, മൂത്രമൊഴിക്കാൻ തോന്നിയാല്‍ അത് ഒട്ടും നിയന്ത്രിക്കാനാകാത്ത അവസ്ഥ എന്നിവ ബ്ലാഡര്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.
മൂത്രത്തില്‍ രക്തം കാണുക
മൂത്രത്തില്‍ രക്തം കാണുക, മൂത്രം പിങ്ക് കലര്‍ന്ന ചുവപ്പ്, കടും ചുവപ്പ്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ കാണുക തുടങ്ങിയവ ചിലപ്പോള്‍ മൂത്രാശയ ക്യാൻസറിന്‍റെ ലക്ഷണമാകം.
മൂത്രം ഒഴിക്കുമ്പോഴുള്ള വേദന
മൂത്രം ഒഴിക്കുമ്പോഴുള്ള വേദന, മൂത്രം ഒഴിക്കാന്‍ തോന്നുകയും മൂത്രം വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ, രാത്രിയിൽ പലതവണ മൂത്രമൊഴിക്കണമെന്ന തോന്നൽ, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍ തുടങ്ങിയവയും അവഗണിക്കരുത്.
അടിവയറു വേദന
അടിവയറ്റിലും നടുവിലും വേദന, ശരീരവേദന എന്നിവയും ഇതിനൊപ്പം ഉണ്ടാകാം.
ശരീരഭാരം കുറയുക, ക്ഷീണം
വിശപ്പില്ലായ്മ, തളര്‍ച്ച, ശരീരഭാരം പെട്ടെന്ന് കുറയുക, അകാരമായ ക്ഷീണം തുടങ്ങിയവയെല്ലാം ചിലപ്പോള്‍ ബ്ലാഡര്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam