
മുടിയുടെ ആരോഗ്യത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്. മുടി വളർച്ചയ്ക്ക് പലരും ഉപയോഗിക്കുന്ന രണ്ട് ചേരുവകളാണ് മുരിങ്ങയിലയും ഉലുവ വെള്ളവും. എന്നാൽ ഇതിൽ ഏതാണ് ഏറ്റവും നല്ലത്.
മുരിങ്ങയിലയിൽ വിറ്റാമിൻ എ, സി, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ദുർബലമായ വേരുകളെ ശക്തിപ്പെടുത്തുക ചെയ്യുന്നു. മറുവശത്ത്, ഉലുവയിൽ വ്യത്യസ്തമായ ഗുണങ്ങളുണ്ട്. ഇത് പ്രോട്ടീനും പ്രകൃതിദത്തമായ മറ്റ് ഗുണങ്ങളും നൽകുന്നു. കൂടാതെ, ഇത് താരനെ ചെറുക്കാൻ സഹായിക്കുന്നു,
രണ്ട് സ്പൂൺ മുരിങ്ങയില കുറച്ച് വെള്ളത്തിൽ 10 മിനിറ്റ് നേരം തിളപ്പിക്കുക. ശേഷം തണുപ്പിച്ച്, അരിച്ചെടുത്ത്, ഒരു സ്പ്രേ കുപ്പിയിലേക്ക് ഒഴിക്കുക. ഷാംപൂ ചെയ്ത ശേഷം, തലയോട്ടിയിലും മുടിയിലും ഈ വെള്ളം തളിച്ച് 5 മിനിറ്റ് നേരം വയ്ക്കുക. തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.
മുരിങ്ങയില പൊടി ഉണക്കി പൊടിച്ചതും അൽപം തെെരും യോജിപ്പിച്ച് തലയിൽ തേച്ച് പിടിപ്പിക്കുക. ശേഷം ഇത് തലയോട്ടിയിലും മുടിയിലും പുരട്ടുക. 30 മിനിറ്റ് നേരം വച്ച ശേഷം നന്നായി കഴുകുക.
മുടി വളർച്ചയ്ക്ക് ഉലുവ വെള്ളം എങ്ങനെ ഉപയോഗിക്കാം?
ഇരുമ്പും പ്രോട്ടീനും കൊണ്ട് സമ്പുഷ്ടമായ ഉലുവ മുടിയുടെ വേരുകളെയും ഫോളിക്കിളുകളെയും പോഷിപ്പിച്ചുകൊണ്ട് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും. ഉലുവയിലെ പ്രകൃതിദത്തമായ എമോലിയന്റ് ആയ ലെസിതിൻ, മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുകയും ചെയ്യും.
ഉലുവയിൽ ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അകാല നരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. 4 ടീസ്പൂൺ ഉലുവ ഒരു പാത്രത്തിൽ രാത്രി മുഴുവൻ കുതിർത്ത് രാവിലെ അരിച്ചെടുക്കുക. ശേഷം ഈ വെള്ളം ഉപയോഗിച്ച് തല കഴുകുക.
ഉലുവ രാത്രി മുഴുവൻ കുതിർത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുടിയിലും തലയോട്ടിയിലും പുരട്ടുക. കൂടുതൽ ഗുണങ്ങൾക്കായി തൈര്, തേങ്ങാപ്പാൽ, വെളിച്ചെണ്ണ എന്നിവയും ചേർക്കാവുന്നതാണ്.