തെെറോയ്ഡ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

Published : Nov 07, 2025, 01:55 PM IST
thyroid

Synopsis

വെളുത്ത ബ്രെഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ശുദ്ധീകരിച്ച മാവിൽ നാരുകളും പോഷകങ്ങളും അടങ്ങയിയിട്ടില്ല. foods to avoid for people with thyroid problems

തൈറോയ്ഡ് നിരവധി ആളുകളെ ബാധിക്കുന്ന പ്രശ്നമാണ്. ഭക്ഷണക്രമത്തിലെ ചില ശീലങ്ങൾ തെെറോയ്ഡിനുള്ള സാധ്യത കൂട്ടുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മന്ദഗതിയിലാക്കുകയോ ഹോർമോൺ ആഗിരണം തടയുകയോ ചെയ്യുന്ന ഭക്ഷണങ്ങളിലെ ചില സംയുക്തങ്ങളോട് തൈറോയ്ഡ് ഗ്രന്ഥി സംവേദനക്ഷമതയുള്ളതാണെന്ന് പോഷകാഹാര വിദഗ്ധ ലോഗ പ്രീതിക ശ്രീനിവാസൻ പറയുന്നു. സമീകൃതാഹാരം പ്രധാനമാണെങ്കിലും, പ്രത്യേക ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് മരുന്നുകളും മെറ്റബോളിസവും എത്രത്തോളം നന്നായി പ്രവർത്തിക്കുന്നു എന്നതിൽ കാര്യമായ വ്യത്യാസമുണ്ടാക്കും. തെെറോയ്ഡ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

വെെറ്റ് ബ്രെഡ്

വെളുത്ത ബ്രെഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ശുദ്ധീകരിച്ച മാവിൽ നാരുകളും പോഷകങ്ങളും അടങ്ങയിയിട്ടില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ഉപാപചയ പ്രവർത്തനത്തെ സമ്മർദ്ദത്തിലാക്കുകയും ചെയ്യും. കൂടാതെ, അതിൽ ദഹനത്തെ ബാധിക്കുന്ന അഡിറ്റീവുകളും അടങ്ങിയിട്ടുണ്ട്.

ഉരുളക്കിഴങ്ങ് ചിപ്സ്

ഉരുളക്കിഴങ്ങ് ചിപ്‌സ് തൈറോയ്ഡ് ആരോഗ്യത്തിന് നല്ലതല്ല. അവയിൽ പലപ്പോഴും അയോഡൈസ്ഡ് ഉപ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ, തൈറോയ്ഡ് ഹോർമോണുകൾ നിർമ്മിക്കാൻ ആശ്രയിക്കുന്ന ധാതുവായ അയോഡിൻ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തും. ഇടയ്ക്കിടെയുള്ള ലഘുഭക്ഷണം ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകും. ഇത് തൈറോയ്ഡ് പ്രവർത്തനം ഇതിനകം കുറവായിരിക്കുമ്പോൾ ഉപാപചയ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു.

നിലക്കടല

പ്രോട്ടീൻ സമ്പുഷ്ടമാണെങ്കിലും നിലക്കടലയിൽ തൈറോയ്ഡ് ഹോർമോൺ സമന്വയത്തെ തടസ്സപ്പെടുത്തുന്ന പ്രകൃതിദത്ത സംയുക്തങ്ങളായ ഗോയിട്രോജൻ അടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് മരുന്നുകൾ കഴിക്കുന്ന ഒരാൾക്ക്, ഇത് ഗ്രന്ഥിയുടെ കാര്യക്ഷമത കൂടുതൽ കുറയ്ക്കും. ഇടയ്ക്കിടെ ചെറിയ അളവിൽ കഴിക്കുന്നത് നല്ലതാണ്. പക്ഷേ ദിവസവും നിലക്കടല കഴിക്കുന്നത് തൈറോയിഡിന്റെ അയോഡിൻ ശരിയായി ആഗിരണം ചെയ്യാനുള്ള കഴിവിനെ തടഞ്ഞേക്കാം.

ക്യാബേജ്, കോളിഫ്ളവർ, ബ്രൊക്കോളി

ക്യാബേജ്, കോളിഫ്ളവർ, ബ്രൊക്കോളി എന്നിവ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. എന്നാൽ തെെറോയ്ഡ് രോ​ഗികൾ ഇവ കഴിക്കുന്നത് നല്ലതല്ല. കാരണം അവയിൽ തയോസയനേറ്റുകൾ അടങ്ങിയിട്ടുണ്ട്. കാലക്രമേണ, ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്‌ക്കോ വീക്കത്തിനോ കാരണമാകും.

കാപ്പി

കാപ്പി തൈറോയ്ഡ് ഹോർമോൺ ആഗിരണം തടസ്സപ്പെടുത്തും. തൈറോയ്ഡ് മരുന്ന് കഴിച്ച ഉടനെ കാപ്പി കുടിക്കുന്നത് അതിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. കഫീൻ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിനെയും വർദ്ധിപ്പിക്കുന്നു. ഇത് തൈറോയ്ഡ് ലക്ഷണങ്ങൾ കൂടുതൽ വഷളാക്കും.

 

PREV
Read more Articles on
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്