National Doctors' Day 2025 : എപ്പോഴും ആരോ​ഗ്യത്തോടെയിരിക്കാൻ അഞ്ച് കാര്യങ്ങൾ ശീലമാക്കാം

Published : Jul 01, 2025, 11:15 AM ISTUpdated : Jul 01, 2025, 11:16 AM IST
heart health

Synopsis

അത്താഴം എപ്പോഴും നേരത്തെ കഴിക്കാൻ ശ്രമിക്കുക. നേരത്തെ ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു. അത്താഴം എപ്പോഴും 7 മണിക്ക് മുമ്പ് തന്നെ കഴിക്കുക.

എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനം ആഘോഷിക്കുന്നു. വർഷങ്ങളായി, പല ഡോക്ടർമാരും വ്യക്തിപരമായി പിന്തുടരുന്ന ദൈനംദിന രീതികൾ പങ്കുവച്ചിട്ടുണ്ട്. ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ പല ഡോക്ടർമാരും പറയുന്ന ആറ് ദൈനംദിന ശീലങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്

രാവിലെ എഴുന്നേറ്റ ശേഷം ഉടനെ എഴുന്നേൽക്കാതെ 10 മിനുട്ട് നേരം ഇരിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. രാവിലത്തെ സമയം കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും, മാനസിക വ്യക്തത മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഒരു പഠനം കണ്ടെത്തി.

ശാന്തമായ സമയം തലച്ചോറിനെ ശാന്തമായ ദിവസത്തിലേക്ക് മാറ്റാൻ സഹായിക്കുന്നു. ഇത് ഹൃദയത്തിനും ശ്വാസത്തിനും സഹായിക്കുന്നു.

രണ്ട്

അത്താഴം എപ്പോഴും നേരത്തെ കഴിക്കാൻ ശ്രമിക്കുക. നേരത്തെ ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു. അത്താഴം എപ്പോഴും 7 മണിക്ക് മുമ്പ് തന്നെ കഴിക്കുക.

മൂന്ന്

കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവർ ഒറ്റയിരുപ്പ് ഇരിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുക. ഒരു പഠനമനുസരിച്ച്, ഓരോ 30 മിനിറ്റിലും ഇടയ്ക്ക് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് ഗണ്യമായി നിയന്ത്രിക്കാൻ സഹായിക്കും.

നാല്

എല്ലാ ദിവസവും രാവിലെയും രാത്രിയും പല്ല് തേയ്ക്കുക. ഇത് ആരോഗ്യകരമായ കുടൽ മൈക്രോബയോമിനെ പിന്തുണയ്ക്കുന്നു.

അഞ്ച്

ജലാംശം വളരെ പ്രധാനമാണെങ്കിലും വെള്ളം എപ്പോൾ കുടിക്കണം എന്നത് വളരെക്കുറച്ചുപേർക്ക് മാത്രമേ അറിയൂ. ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കുന്നത് വയറ്റിലെ ആസിഡുകളെ നേർപ്പിക്കുകയും ദഹനം മന്ദഗതിയിലാക്കുകയും ചെയ്യും. ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പോ അല്ലെങ്കിൽ ഭക്ഷണത്തിന് 1 മണിക്കൂർ കഴിഞ്ഞോ വെള്ളം കുടിക്കുന്നത് മികച്ച പോഷക ആഗിരണത്തെയും ഉപാപചയ പ്രവർത്തനത്തെയും സഹായിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ