
കുടലിന്റെയും കരളിന്റെയും ആരോഗ്യത്തിന് ചിട്ടയായ വ്യായാമം മാത്രമല്ല ഭക്ഷണക്രമവും പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരമായ കുടലിന്റെയും കരളിന്റെയും കാര്യത്തിൽ ജീവിതശൈലിയിലെ മാറ്റങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും പോഷകാഹാരത്തിലൂടെ അവ നിലനിർത്താനും കഴിയും.
കുടലിന്റെയും കരളിന്റെയും ആരോഗ്യത്തിനായി പ്രാതലിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട മൂന്ന് ഭക്ഷണങ്ങളെ കുറിച്ച് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. ജോസഫ് സൽഹാബ് അടുത്തിടെ പങ്കുവച്ച് വീഡിയോയിൽ പറയുന്നു. ഒരു ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് എന്ന നിലയിൽ കുടലിന്റെയും കരളിന്റെയും ആരോഗ്യത്തിനായിഎല്ലാ ദിവസവും രാവിലെ കഴിക്കുന്ന മൂന്ന് ഭക്ഷണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത് എന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹം വീഡിയോ തുടങ്ങുന്നത്.
ബെറിപ്പഴങ്ങൾ
ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറികൾ കുടലിനും കരളിനും സൂപ്പർഫുഡുകളാണ്. ബ്ലൂബെറികളിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അവയിൽ ടെറോസ്റ്റിൽബീൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. കരളിന്, കൂടാതെ വാർദ്ധക്യത്തെ തടയുന്നതും കാൻസർ വിരുദ്ധവുമായ ഗുണങ്ങളും ബെറിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
മിക്സ് നട്സ്
ബെറികൾ മിക്സഡ് നട്‌സുമായി ചേർത്ത് എല്ലാ ദിവസവും രാവിലെ കഴിക്കുന്നത് ഏറെ നല്ലതാണ്. വാൽനട്ട്, ബദാം, കശുവണ്ടി, പിസ്ത എന്നിവ കഴിക്കുക. കൂടുതൽ നട്‌സ് കഴിക്കുന്ന ആളുകൾക്ക് , ഡിമെൻഷ്യ, വൻകുടൽ കാൻസൻ എന്നിവയ്ക്കുള്ള സാധ്യത കുറവാണെന്ന് അദ്ദേഹം പറയുന്നു.
ബ്ലാക്ക് കോഫി
എല്ലാ ദിവസവും രാവിലെ കട്ടൻ കാപ്പി കുടിക്കാവുന്നതാണ്. കട്ടൻ കാപ്പി വൈജ്ഞാനിക ആരോഗ്യം, ഹൃദയ സംബന്ധമായ ആരോഗ്യം, കരളിന്റെ ആരോഗ്യം എന്നിവയ്ക്ക് സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഫാറ്റി ലിവർ രോഗമുള്ളവരിൽ. കൂടാതെ ഇത് കരൾ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും.