സ്ട്രെസ് നിങ്ങളെ അലട്ടുന്നുണ്ടോ? സെറോട്ടോണിൻ വർദ്ധിപ്പിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ

Published : Dec 04, 2025, 09:25 AM IST
stress

Synopsis

വിഷാദം അകറ്റി നിർത്താനും ഉന്മേഷം പ്രദാനം ചെയ്യാനും സെറോടോൺ കഴിയും. നാഡീകോശങ്ങൾക്കിടയിൽ സന്ദേശങ്ങൾ വഹിക്കുന്ന ഒരു രാസവസ്തുവാണ് സെറോട്ടോണിൻ. 

സമ്മർദ്ദം ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഇത് നമ്മുടെ മാനസികാരോ​ഗ്യത്തെ മാത്രമല്ല, ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്നു. സമ്മർദ്ദം നിയന്ത്രിക്കാൻ നിരവധി മാർഗങ്ങളുണ്ടെങ്കിലും, പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു സമീപനം ഭക്ഷണക്രമമാണ്. 

നമ്മൾ കഴിക്കുന്നത് നമ്മുടെ മാനസികാവസ്ഥയിലും സമ്മർദ്ദ നിലയിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തും. ചില ഭക്ഷണങ്ങൾക്ക് സ്വാഭാവികമായും നിങ്ങളുടെ സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കാനും ശാന്തതയും കൂട്ടാൻ കഴിയും.

വിഷാദം അകറ്റി നിർത്താനും ഉന്മേഷം പ്രദാനം ചെയ്യാനും സെറോടോൺ കഴിയും. നാഡീകോശങ്ങൾക്കിടയിൽ സന്ദേശങ്ങൾ വഹിക്കുന്ന ഒരു രാസവസ്തുവാണ് സെറോട്ടോണിൻ. സമ്മർദ്ദത്തെ നേരിടാൻ ഒരാൾക്ക് അവരുടെ ഭക്ഷണത്തിൽ ചേർക്കാവുന്ന സെറോടോണിൻ അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധൻ നമാമി അഗർവാൾ പറയുന്നു.

സമ്മർദ്ദത്തിലായിരിക്കുമ്പോൾ എന്ത് കഴിക്കണം?

ഒന്ന്

സെറോടോണിൻ ഉത്പാദിപ്പിക്കാൻ ശരീരം ഉപയോഗിക്കുന്ന ഒരു അവശ്യ അമിനോ ആസിഡാണ് ട്രിപ്റ്റോഫാൻ. കശുവണ്ടി, പിസ്ത, മത്തങ്ങ വിത്തുകൾ തുടങ്ങിയ ട്രിപ്റ്റോഫാൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ട്രിപ്റ്റോഫാൻ തലച്ചോറിലേക്ക് കൂടുതൽ ഫലപ്രദമായി എത്താൻ സഹായിക്കുന്നു.

രണ്ട്

മഗ്നീഷ്യം നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. ഡാർക്ക് ചോക്ലേറ്റ്, ചിയ വിത്തുകൾ, ഇലക്കറികൾ, മത്തങ്ങ വിത്തുകൾ, ബദാം, അവക്കാഡോ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തുക.

മൂന്ന്

വിറ്റാമിൻ സി സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. അതൊടൊപ്പം മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. അഡ്രീനൽ ഗ്രന്ഥികൾ ശരിയായി പ്രവർത്തിക്കുന്നതിനും അഡ്രിനാലിൻ പോലുള്ള സമ്മർദ്ദവുമായി ബന്ധപ്പെട്ട ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിനും ഉയർന്ന അളവിൽ വിറ്റാമിൻ സി ആവശ്യമാണ്. നെല്ലിക്ക, സരസഫലങ്ങൾ, പേരയ്ക്ക, കിവി, കുരുമുളക് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക.

 

 

 

PREV
Read more Articles on
click me!

Recommended Stories

സൗന്ദര്യത്തിന് ഒരു ലഡ്ഡു; തിളങ്ങുന്ന ചർമ്മത്തിനായി ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു
ഇളം ചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, കാരണം