Health Tips : ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ

Published : Jun 26, 2025, 07:37 AM IST
How To Grow Cardamom Plant

Synopsis

ഏലയ്ക്കിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്നു. എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസെർഡുകൾ തുടങ്ങിയ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ഏലക്ക ഫലപ്രദമാണ്.  

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ദിവസവും ഏലയ്ക്ക വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രണത്തിലാക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ, ദഹനപ്രക്രിയയെ എളുപ്പത്തിൽ ആക്കുകയും അതോടൊപ്പം ആമാശയത്തിലെ ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു.

ഏലയ്ക്ക വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഏറ്റവും ഫലപ്രദമായി കുറയ്ക്കാൻ സഹായകമാണ്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനാരോഗ്യത്തിന് ഇത് വളരെയധികം ഗുണം ചെയ്യും. കൊഴുപ്പ് ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. ഏലയ്ക്ക പതിവായി കഴിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കും.

ഏലയ്ക്കിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്നു. എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസെർഡുകൾ തുടങ്ങിയ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ഏലക്ക ഫലപ്രദമാണ്. കൂടാതെ പതിവായി ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ല കൊളസ്ട്രോൾ കൂട്ടും.

ഏലയ്ക്ക വെള്ളം ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു. പതിവായി ഏലയ്ക്ക കഴിക്കുന്നത് കാലക്രമേണ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. ചുമ, ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിൽ ഏലയ്ക്ക വെള്ളം കുടിക്കാവുന്നതാണ്.

ഏലയ്ക്ക ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വിദ​ഗ്ധർ പറയുന്നു. ഉറങ്ങുന്നതിനുമുമ്പ് ഇത് ഏലയ്ക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാൻ സഹായിക്കും.

 

 

 

PREV
Read more Articles on
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ