
കാപ്പി കുടിക്കുന്നവരാണ് നമ്മളിൽ അധികം പേരും. എന്നാൽ ഇനി മുതൽ കാപ്പിയിൽ അൽപം നെയ്യ് കൂടി ചേർത്ത് കുടിച്ചോളൂ. നെയ്യിന്റെയും കാപ്പിയുടെയും ഗുണങ്ങൾ ചേരുന്നത് നിരവധി ആരോഗ്യഗുണങ്ങളാണ് നൽകുക. നെയ്യ് ആരോഗ്യകരമായ കൊഴുപ്പുകളാൽ നിറഞ്ഞതാണ്. പ്രത്യേകിച്ച് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ബ്യൂട്ടറേറ്റ് നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ എ, ഡി, ഇ, കെ തുടങ്ങിയ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
കാപ്പിയിൽ നെയ്യ് ചേർക്കുന്നതിന്റെ മറ്റൊരു ഗുണം ദഹനം മെച്ചപ്പെടുത്തുന്നു എന്നതാണ്. ഭക്ഷണത്തിനുശേഷം പലപ്പോഴും വയറു വീർക്കുകയോ അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്താൽ, നെയ്യിൽ കാണപ്പെടുന്ന ബ്യൂട്ടിറിക് ആസിഡ് ആരോഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കുകയും കുടലിലെ വീക്കം കുറയ്ക്കുകയും ചെയ്യും. ഇത് പതിവായി മലവിസർജ്ജനം നടത്തുന്നതിനും ദഹനവും ഊർജ്ജവും വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്.
നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു. പ്രത്യേകിച്ച് വിറ്റാമിൻ എ ശരീരത്തെ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു. കൂടാതെ, നെയ്യിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
കാപ്പിയിൽ നെയ്യ് ചേർക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. കാരണം നെയ്യ് വീക്കം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. നെയ്യിൽ നല്ല കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും മോശം കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും. ഒരു ടീസ്പൂൺ നെയ്യ് ചെറിയ കാപ്പിയിൽ ചേർക്കുമ്പോൾ, ഹൃദയാരോഗ്യത്തെ സഹായിക്കും.
നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളു ചർമ്മത്തിന് ഗുണങ്ങൾ നൽകുന്നു. ചർമ്മത്തിന്റെ വരൾച്ച കുറയ്ക്കാനും ഉള്ളിൽ നിന്ന് പോഷിപ്പിക്കുന്നതിലൂടെ സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും. നെയ്യിലെ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ എ, ഡി, ഇ, കെ എന്നിവ ആരോഗ്യമുള്ള ചർമ്മത്തിന് സഹായകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam