ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? ഇരുമ്പിന്റെ കുറവ് കൊണ്ട് വരുന്നതാകാം
ശരീരത്തിന് ആവശ്യത്തിന് ഇരുമ്പ് ലഭിക്കാതിരിക്കുമ്പോഴോ അല്ലെങ്കിൽ വളരെയധികം ഇരുമ്പ് നഷ്ടപ്പെടുമ്പോഴോ ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളർച്ച സംഭവിക്കുന്നു. iron deficiency symptoms and signs

ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? ഇരുമ്പിന്റെ കുറവ് കൊണ്ട് വരുന്നതാകാം
ശരീരത്തിന് ആവശ്യത്തിന് ഇരുമ്പ് ലഭിക്കാതിരിക്കുമ്പോഴോ അല്ലെങ്കിൽ വളരെയധികം ഇരുമ്പ് നഷ്ടപ്പെടുമ്പോഴോ ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളർച്ച സംഭവിക്കുന്നു. തൽഫലമായി, ശരീരത്തിന് ആവശ്യത്തിന് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ കഴിയില്ല. രക്തത്തിന് ചുവപ്പ് നിറം നൽകുന്നത് ചുവന്ന രക്താണുക്കളുടെ ഭാഗമാണ് ഹീമോഗ്ലോബിൻ.
ഊർജ്ജക്കുറവ്, മങ്ങിയ ചർമ്മം, നിരന്തരമായ ക്ഷീണം എന്നിവയ്ക്ക് ഇടയാക്കും.
ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നത് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുകയും തുടർന്ന് വിളർച്ചയ്ക്ക് കാരണമാകുകയും ചെയ്യും.
ശരീരത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടെങ്കിൽ ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ
ശരീരത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടെങ്കിൽ ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ച് ഫരീദാബാദിലെ അമൃത ആശുപത്രിയിലെ ഡെർമറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. വിചിത്ര ശർമ്മ പറയുന്നു.
ചർമ്മം മങ്ങിയതായി കാണപ്പെടുകയോ, അമിതമായ മുടി കൊഴിച്ചിൽ, നഖങ്ങൾ പെട്ടെന്ന് പൊട്ടി പോവുക
ചർമ്മം, ചുണ്ടുകൾ, മുടി, നഖങ്ങൾ എന്നിവയിലെ ചെറിയ മാറ്റങ്ങളാണ് ആദ്യ ലക്ഷണങ്ങൾ. ചർമ്മം മങ്ങിയതായി കാണപ്പെടുകയോ, അമിതമായ മുടി കൊഴിച്ചിൽ, നഖങ്ങൾ പെട്ടെന്ന് പൊട്ടി പോവുക ഈ ലക്ഷണങ്ങളെല്ലാം ഇരുമ്പിന്റെ കുറവ് കൊണ്ട് വരുന്നതാകാം.
വിളറിയ ചുണ്ടുകൾ അല്ലെങ്കിൽ കണ്ണിന്റെ ഉൾഭാഗം മങ്ങിയതായി കാണപ്പെടുക
ഇരുമ്പിന്റെ അംശം കുറയുന്നതിന്റെ ആദ്യത്തേതും ഏറ്റവും വ്യക്തവുമായ രണ്ട് ലക്ഷണങ്ങളാണ് വിളറിയ ചുണ്ടുകൾ അല്ലെങ്കിൽ കണ്ണിന്റെ ഉൾഭാഗം മങ്ങിയതായി കാണപ്പെടുന്ന കൺ പോളകൾ. ആരോഗ്യമുള്ള ചുണ്ടുകൾക്ക് സാധാരണയായി ഇളം പിങ്ക് നിറമായിരിക്കും.
അമിത ക്ഷീണവും ബലഹീനതയും അനുഭവപ്പെടുക
ഇരുമ്പിന്റെ അളവ് കുറയുമ്പോൾ ടിഷ്യൂകൾക്ക് ഓക്സിജൻ കുറയുകയും ചുണ്ടുകൾക്ക് സ്വാഭാവിക നിറം നഷ്ടപ്പെടുകയും ചെയ്യാം. പലരും ഇത് ക്ഷീണിമോ നിർജ്ജലീകരണം മൂലമോ ആണെന്ന് കരുതുന്നു. പക്ഷേ എപ്പോഴും വിളറിയ നിലയിലാണ് കാണുന്നതെങ്കിൽ ഒരു ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്.
നഖം പൊട്ടുകയോ, വളരാതിരിക്കുകയോ ചെയ്താൽ, ഇരുമ്പിന്റെ കുറവാണെന്നാണ് സൂചിപ്പിക്കുന്നത്.
നഖത്തിലും ചില ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. നന്നായി സംരക്ഷിച്ചിട്ടും അവ പൊട്ടുകയോ, വളരാതിരിക്കുകയോ ചെയ്താൽ, ഇരുമ്പിന്റെ കുറവാണെന്നാണ് സൂചിപ്പിക്കുന്നത്. ചിലപ്പോൾ, നഖങ്ങൾ പതുക്കെ അകത്തേക്ക് വളയാൻ തുടങ്ങുകയോ അവയ്ക്ക് ഒരു ചെറിയ കോൺകേവ് ആകൃതിയോ വരികയോ ചെയ്യാം. ഈ മാറ്റം എളുപ്പത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകും.
ഇരുമ്പിന്റെ അളവ് കുറയുമ്പോൾ മുടി കൊഴിച്ചിൽ ഉണ്ടാകാം.
മുടികൊഴിച്ചിൽ പരിഹരിച്ചില്ലെങ്കിൽ മാസങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യും. ഇരുമ്പിന്റെ കുറവ് മുറിവുകൾ ഉണങ്ങുന്നത് വളരെ പതുക്കെ ആക്കുന്നു. അതായത് ചെറിയ മുറിവുകളോ മുഖക്കുരു പാടുകളോ മായ്ക്കാൻ കൂടുതൽ സമയമെടുക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

