മഴക്കാലമാണ്, രോഗങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കാം ഏഴ് കാര്യങ്ങൾ

Published : Jul 24, 2025, 08:35 AM IST
rainy diseases

Synopsis

ഈ മഴക്കാലത്ത് ആരോഗ്യം നിലനിർത്താൻ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക. ചൂടുള്ളതും ആരോഗ്യകരവുമായ ഭക്ഷണം വീട്ടിൽ തന്നെ പാചകം ചെയ്ത് കഴിക്കുക.

വിവിധ രോ​ഗങ്ങൾ പിടിപെടുന്നൊരു സമയമാണ് മഴക്കാലം. മഴക്കാലത്ത് സ്വയം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം വെള്ളത്തിലൂടെയും കൊതുകിലൂടെയും പകരുന്ന രോഗങ്ങളുടെയും ഫംഗസ് അണുബാധയുടെയും സാധ്യത വർദ്ധിക്കുന്നു. മഴക്കാലത്ത് ശരിയായ ശുചിത്വവും ആരോഗ്യകരമായ ജീവിതശൈലിയും നിലനിർത്തുന്നത് ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങൾ തടയുന്നതിനും നിർണായകമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

നന്നായി തിളപ്പിച്ച വെള്ളം കുടിക്കുക

എപ്പോഴും ശുദ്ധീകരിച്ചതോ ഫിൽട്ടർ ചെയ്തതോ ആയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. മഴക്കാലത്ത് വെള്ളം നന്നായി തിളപ്പിച്ച ശേഷം മാത്രം കുടിക്കുക.

കെെകൾ ഇടയ്ക്കിടെ കഴുകുക

വീട്ടിലായാലും പുറത്തായാലും ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ ഇടയ്ക്കിടെ കഴുകുക. അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.

ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും ഒഴിവാക്കുക

മഴക്കാലത്ത് ജങ്ക് ഫുഡ് കഴിക്കുന്നത് ദഹനക്കേടും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. ഇത് ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. ആരോഗ്യം നിലനിർത്തുന്നതിനും സീസണൽ അസുഖങ്ങൾ ഒഴിവാക്കുന്നതിനും പോഷകസമൃദ്ധവും വീട്ടിൽ പാകം ചെയ്തതുമായ ഭക്ഷണം തിരഞ്ഞെടുക്കുക.

പച്ചക്കറികളും പഴങ്ങളും നന്നായി കഴുകിയ ശേഷം മാത്രം പാകം ചെയ്യുക

പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം പാകം ചെയ്യുക. ഇത് ഏതെങ്കിലും രോഗാണുക്കളിൽ നിന്നും ബാക്ടീരിയകളിൽ നിന്നും അണുവിമുക്തമാക്കാനുള്ള മികച്ച മാർഗമാണ്. അതിനാൽ, മഴക്കാലത്ത് പാചകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പ് എല്ലായ്പ്പോഴും പച്ചക്കറികളും പഴങ്ങളും കഴുകുക.

വ്യക്തി ശുചിത്വം പാലിക്കുക

മഴക്കാലത്ത് ചർമ്മ അണുബാധകൾ വളരെ സാധാരണമാണ്. ആരോഗ്യം നിലനിർത്താൻ വ്യക്തിപരമായ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.

വ്യായാമം ശീലമാക്കുക

പതിവായി വ്യായാമം ചെയ്യുന്നത് ആരോഗ്യം നിലനിർത്താനും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും സഹായിക്കും. വ്യായാമം ചെയ്യുന്നത് രോഗപ്രതിരോധ സംവിധാനത്തെയും കുടലിന്റെ ആരോഗ്യത്തെയും ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇത് അണുബാധകൾക്കും രോഗങ്ങൾക്കും ഉള്ള സാധ്യത കുറയ്ക്കുന്നു.

പുതിയതും ചൂടുള്ളതുമായ ഭക്ഷണം കഴിക്കുക

ഈ മഴക്കാലത്ത് ആരോഗ്യം നിലനിർത്താൻ, സമീകൃതവും പോഷകസമൃദ്ധവും ഭക്ഷണം കഴിക്കുക. ചൂടുള്ളതും ആരോഗ്യകരവുമായ ഭക്ഷണം വീട്ടിൽ തന്നെ പാചകം ചെയ്ത് കഴിക്കുക.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും