അന്ന് 80 കിലോ, ഇന്ന് 51 കിലോ; ശരീരഭാരം കുറച്ചതിനെ കുറിച്ച് ജിനീഷ് പി എം

Published : Oct 19, 2025, 12:41 PM IST
jineesh-pm-weight loss story

Synopsis

ഭക്ഷണക്രമം മാത്രമല്ല ജീവിതശെെലിയിലെ മറ്റ് ചില മാറ്റങ്ങൾ ഭാരം കൂട്ടുന്നതിന് ഇടയാക്കുന്നുണ്ട്. 10 മാസം കൊണ്ട് 29 കിലോ ഭാരം കുറച്ച എറണാകുളം വെെറ്റില സ്വദേശി ജിനീഷ് പി എം തന്റെ വെയ്റ്റ് ലോസ് യാത്രയെക്കുറിച്ച് പറയുന്നു. 

അമിതവണ്ണം വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ശരീരഭാരം കൂട്ടാൻ എളുപ്പമാണ്. എന്നാൽ കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പലരും പറയുന്നത്. ഭക്ഷണക്രമം മാത്രമല്ല ജീവിതശെെലിയിലെ മറ്റ് ചില മാറ്റങ്ങൾ ഭാരം കൂട്ടുന്നതിന് ഇടയാക്കുന്നുണ്ട്. 10 മാസം കൊണ്ട് 29 കിലോ ഭാരം കുറച്ച എറണാകുളം വെെറ്റില സ്വദേശി ജിനീഷ് പി എം തന്റെ വെയ്റ്റ് ലോസ് യാത്ര ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിനൊപ്പം പങ്കുവയ്ക്കുന്നു.

അന്ന് 80 കിലോ, ഇന്ന് 51 കിലോ

പതിവായി ക്രിക്കറ്റ് കളിക്കുന്ന ആളാണ്. ക്രിക്കറ്റ് കളിക്കിടെ പരിക്ക് ഉണ്ടാകാറുണ്ടായിരുന്നു. ഇടയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടമാർ ഭാരം കുറയ്ക്കുന്നതിനെ കുറിച്ച് പറയുന്നത്. വണ്ണം ഉണ്ടായിരുന്ന സമയത്ത് ക്രിക്കറ്റ് കളിക്കുകയും എനർജെറ്റിക്ക് ആയിരുന്നു. 10 മാസം കൊണ്ടാണ് 29 കിലോ ഭാരം കുറച്ചത്. ആളുകളുടെ കളിയാക്കലുകലും ഭാരം കുറയ്ക്കണമെന്ന തീരുമാനിത്തിലെത്തിച്ചുവെന്ന് ജിനീഷ് പി എം പറയുന്നു.

ഡയറ്റ് ഇങ്ങനെ...

ആദ്യം intermittent fasting ചെയ്തിരുന്നു. വണ്ണം ഉണ്ടായിരുന്ന സമയത്ത് അരിയാഹാരം കൂടുതലായി കഴിച്ചിരുന്നു. നിയന്ത്രണമില്ലാതെ ഭക്ഷണം കഴിച്ചിരുന്ന ആളാണ് ഞാൻ. ചായ, മിൽക്ക് ഷേക് എന്നിവയെല്ലാം ഒഴിവാക്കി. ഇപ്പോൾ വെറും വയറ്റിൽ ജീരകം, ഇഞ്ചിയും തിളച്ചിച്ച വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാൻ ഏറെ സഹായിച്ചു. നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ് ഞാൻ. മുമ്പൊക്കെ ആഴ്ചയിൽ മൂന്നോ നാലോ ദിവസം സ്ഥിരമായി ഫാസ്റ്റ് ചെയ്തിരുന്നു. കൂടാതെ, പതിവായി ഷവർമ, അൽഫാം എന്നിവ കഴിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീട്ടിലുള്ള ഭക്ഷണങ്ങൾ മാത്രമാണ് കഴിക്കാറുള്ളത്. ഡയറ്റ് നോക്കി തുടങ്ങിയപ്പോൾ ദിവസവും മൂന്ന് ലിറ്റർ വെള്ളം കുടിക്കാറുണ്ട്. ഇപ്പോൾ മുട്ടയാണ് ബ്രേക്ക്ഫാസ്റ്റിലെ പ്രധാനപ്പെട്ട ഭക്ഷണം. മൂന്ന് മുഴുവൻ മുട്ട, 1 ക്യാപ്സിക്കം, 1 സവാള, 1 തക്കാളി , അൽപം നെയ്യ് എന്നിവ ചേർത്ത് യോജിപ്പിച്ചെടുത്ത ശേഷം മുട്ട കഴിക്കാറാണ് പതിവ്. പിന്നെ ബ്രേക്ക്ഫാസ്റ്റിൽ ഒരു പിടി നട്സ് ഉൾപ്പെടുത്തിയിരുന്നു. കൂടാതെ, പ്ലെയിൻ ഗ്രീക്ക് യോഗേർട്ടിലേക്ക് നാല് ബദാം, 2 വാൾനട്ട്, 1 സ്പൂൺ മത്തങ്ങ വിത്ത്, 1 ഈന്തപ്പഴം എന്നിവയും അൽപം വെള്ളവും ചേർത്ത് സ്മൂത്തി പോലെ അടിച്ചെടുക്കും. ഇത് കഴിക്കുമ്പോൾ തന്നെ വയറ് നിറയും. പെട്ടെന്ന് വിശപ്പ് വരികയുമില്ല.

ഉച്ചഭക്ഷണത്തിൽ മധുരക്കിഴങ്ങ് ഉൾപ്പെടുത്തിയിരുന്നു. 150 ഗ്രാം മധുരക്കിഴങ്ങ് പുഴുങ്ങി എടുക്കാറാണ് പതിവ്. കൂടാതെ ചിക്കൻ ഗ്രിൽഡ് ചെയ്തും എടുക്കും. തിങ്കൾ മുതൽ വെള്ളി വരെ ചിക്കൻ ഗ്രിൽഡ് ചെയ്ത് കഴിക്കാറാണ് പതിവ്. ചിക്കൻ 200 ഗ്രാമാണ് എടുക്കാറുള്ളത്. മഞ്ഞൾ പൊടി, ഉപ്പ്, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് ചിക്കൻ വേവിച്ചെടുക്കും. മീനും അങ്ങനെ തന്നെയാണ്. മീൻ ഇത് പോലെ ഗ്രിൽ ചെയ്തെടുക്കാറാണ് പതിവ്. കേര ചൂര മാത്രമാണ് കഴിച്ചിരുന്നത്. വെെകിട്ട് ചായ കുടിക്കാറില്ല. പകരം ഒരു ബ്ലാക്ക് കോഫി മധുരമില്ലാതെ കുടിക്കും. വെെകിട്ട് വർക്കൗട്ടിന് മുമ്പ് ഒരു റോബേസ്റ്റ് പഴം കഴിച്ചിരുന്നു. ശേഷം വർക്കൗട്ടിന് പോകും. അത്താഴം 7.30 ന് മുമ്പ് കഴിക്കാറാണ് പതിവെന്ന് ജിനീഷ് പി എം പറയുന്നു.

നല്ല ഭക്ഷണമാണ് പ്രധാനം

ഹെൽത്തിയും ക്വാളിറ്റിയുള്ളതുമായ ഭക്ഷണം കഴിച്ച് തന്നെ ഭാരം കുറയ്ക്കുകയാണ് വേണ്ടത്. വണ്ണം കുറയ്ക്കണമെങ്കിൽ ഭക്ഷണം മാത്രമല്ല ഉറക്കവും പ്രധാനമാണ്. ദിവസവും നല്ല ഉറക്കം ലഭിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും. അത് പോലെ തന്നെ സ്ട്രെസ് കുറയ്ക്കേണ്ടതും പ്രധാനമാണ്. സ്ട്രെസ് ഹോർമോൺ ശരീരത്തിൽ കൂടുന്നത് ഭാരം കൂട്ടുകയേള്ളൂ. സ്ട്രെസ് കുറച്ച് ആരോഗ്യകരമായ ഭക്ഷണം കഴിച്ച് വണ്ണം കുറയ്ക്കുകയാണ് ചെയ്യേണ്ടത്.

PREV
Read more Articles on
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍