ഉയർന്ന കോർട്ടിസോൾ അളവ് ടൈപ്പ് 2 പ്രമേഹത്തിന് ഇടയാക്കുമെന്ന് പഠനം

Published : Nov 14, 2025, 07:43 PM IST
Diabetes

Synopsis

'സ്ട്രെസ് ഹോർമോൺ' എന്നറിയപ്പെടുന്ന കോർട്ടിസോളിന്റെ അളവ് വർദ്ധിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കും. High cortisol levels may lead to type 2 diabetes study finds

പ്രമേഹം ഏത് പ്രായത്തിലുമുള്ള ആരെയും ബാധിക്കാവുന്ന ഒരു ജീവിതശൈലി രോഗമാണ്. വിട്ടുമാറാത്ത സമ്മർദ്ദ അതിന്റെ പ്രധാന ഹോർമോണായ കോർട്ടിസോളും ടൈപ്പ് 2 പ്രമേഹത്തിന് ഇടയാക്കുമെന്ന് പുതിയ പഠനം. 

നിയന്ത്രിക്കാൻ പ്രയാസമുള്ള പ്രമേഹമുള്ള നാലിൽ ഒരാൾക്ക് വരെ പരിശോധനയിൽ സാധാരണയേക്കാൾ ഉയർന്ന കോർട്ടിസോൾ അളവ് ഉണ്ടെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ 2025 സയന്റിഫിക് സെഷനുകളിൽ അവതരിപ്പിച്ച പഠനത്തിൽ പറയുന്നു.

നമ്മൾ സമ്മർദ്ദം നേരിടുമ്പോഴെല്ലാം അഡ്രീനൽ ഗ്രന്ഥികൾ പുറത്തുവിടുന്ന ഒരു ഹോർമോണാണ് കോർട്ടിസോൾ. സമ്മർദ്ദം വിട്ടുമാറാത്തതായി മാറുകയും കോർട്ടിസോൾ മാസങ്ങളോ വർഷങ്ങളോ ഉയർന്ന നിലയിൽ തുടരുകയും ചെയ്യുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നതെന്ന് മുംബൈയിലെ പൊവൈയിലുള്ള ഡോ. എൽ.എച്ച്. ഹിരാനന്ദാനി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ & മെറ്റബോളിക് ഫിസിഷ്യൻ, ഡയബറ്റിസ് & വെയ്റ്റ് മാനേജ്മെന്റ് ക്ലിനിക്ക് അസോസിയേറ്റ് ഡയറക്ടർ ഡോ. വിമൽ പഹുജ ‌പറയുന്നു.

'സ്ട്രെസ് ഹോർമോൺ' എന്നറിയപ്പെടുന്ന കോർട്ടിസോളിന്റെ അളവ് വർദ്ധിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കും. വിട്ടുമാറാത്ത മാനസിക സമ്മർദ്ദം, പൊണ്ണത്തടി പോലുള്ള അവസ്ഥകളിൽ അളവ് സ്ഥിരമായി ഉയർന്ന നിലയിൽ തുടരുമ്പോൾ, അത് ഗ്ലൂക്കോസ് മെറ്റബോളിസത്തെയും ഇൻസുലിൻ സന്തുലിതാവസ്ഥയെയും തടസ്സപ്പെടുത്തുന്നു.

അഡ്രീനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരു ഹോർമോണാണ് കോർട്ടിസോൾ. ഇത് സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്നു. സമ്മർദ്ദം വഴി കോർട്ടിസോൾ ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധത്തിന് കാരണമാവുകയും ചെയ്യും.

വിട്ടുമാറാത്ത സമ്മർദ്ദം കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനോ ക്രമരഹിതമാക്കുന്നതിനോ കാരണമാകുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം വഷളാക്കുകയും രോഗം കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാക്കുകയും ചെയ്യും.

 

 

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം