
ചർമ്മത്തെ സംരക്ഷിക്കാൻ സഹായകമാണ് ആര്യവേപ്പില. മുഖക്കുരു, ബ്ലാക്ക്‌ഹെഡ്‌സ് എന്നിവയുൾപ്പെടെ വിവിധതരം പാടുകൾ അകറ്റാനും ആര്യവേപ്പ് സഹായിക്കുന്നു. ആര്യവേപ്പിലയിലെ ആന്റി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു കുറയ്ക്കാൻ സഹായിക്കും. ഇത് മൊത്തത്തിൽ ആരോഗ്യകരമായ ചർമ്മത്തിലേക്ക് നയിക്കും.
ചർമ്മം ഫലപ്രദമായി വൃത്തിയാക്കാൻ വേപ്പ് ഉപയോഗിച്ച് ക്ലെൻസർ ചെയ്യുക. വേപ്പ് അഴുക്ക് നീക്കം ചെയ്യുകയും ചർമ്മത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുകയും ചെയ്യുകയും ഇത് മുഖക്കുരു കുറയ്ക്കന്നതിനും സഹായിക്കുന്നതായി ഡെർമറ്റോളജിസ്റ്റായ ഡോ. പ്രിയങ്ക റെഡ്ഡി പറയുന്നു.
ആരോഗ്യമുള്ള ചർമ്മത്തിന് ആവശ്യമായ ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടമാണ് ആര്യവേപ്പില . കൂടാതെ, ആര്യവേപ്പിൽ നിംബിഡിൻ, നിംബോളൈഡ്, അസാഡിറാക്റ്റിൻ തുടങ്ങിയ സജീവ ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. വേപ്പ് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കാരണം ആര്യവേപ്പിലെ ആന്റിഓക്‌സിഡന്റുകൾ കറുത്ത പാടുകൾ, പിഗ്മെന്റേഷൻ, മറ്റ് പാടുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. വേപ്പിലയിൽ വിറ്റാമിൻ ഇ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ തടയാൻ സഹായിക്കുകയും ചെയ്യുന്നു.
ആര്യവേപ്പ് കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം
ഒന്ന്
അൽപം ആര്യവേപ്പ് പേസ്റ്റും അതിലേക്ക് തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്
ആര്യവേപ്പ് പേസ്റ്റും കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തിടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. മുഖത്തെ ബ്ലാക്ക് ഹെഡ്സ് മാറ്റാൻ മികച്ചതാണ് ഈ പാക്ക്.
മൂന്ന്
വേപ്പിന്റെ ഏകദേശം 10-12 ഇലകൾ എടുത്ത് പൊടിച്ച് പേസ്റ്റ് ഉണ്ടാക്കുക. അതിലേക്ക് 3 ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകി കളയുക.