International Day against Drug Abuse and Illicit Trafficking 2025 : ലഹരി ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് ഇതൊക്കെ

Published : Jun 26, 2025, 11:29 AM ISTUpdated : Jun 26, 2025, 11:35 AM IST
drug day

Synopsis

‘ച​ങ്ങ​ല​ക​ൾ ത​ക​ർ​ക്ക​ൽ: എ​ല്ലാ​വ​ർ​ക്കും പ്ര​തി​രോ​ധം, ചി​കി​ത്സ, വീ​ണ്ടെ​ടു​ക്ക​ൽ’ എ​ന്നി​വ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​മേ​യം. 

എല്ലാ വർഷവും ജൂൺ 26 ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായി ആചരിക്കുന്നു. മയക്കുമരുന്നുകളുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ചും അവ സമൂഹത്തിൽ ചെലുത്തുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 

മയക്കുമരുന്ന് ദുരുപയോഗത്തിൽ നിന്ന് മുക്തമായ ഒരു ലോകം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും സഹകരണവും ശക്തിപ്പെടുത്തുന്നതിനാണ് ഊ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.

‘ച​ങ്ങ​ല​ക​ൾ ത​ക​ർ​ക്ക​ൽ : എ​ല്ലാ​വ​ർ​ക്കും പ്ര​തി​രോ​ധം, ചി​കി​ത്സ, വീ​ണ്ടെ​ടു​ക്ക​ൽ’ എ​ന്നി​വ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​മേ​യം. 1987 ഡിസംബർ 7-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗത്തിനും നിയമവിരുദ്ധ കടത്തിനും എതിരായ ദിനമായി ആചരിക്കാൻ തീരുമാനിച്ചു.

ലഹരി ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത്…

മിക്ക മരുന്നുകളും തലച്ചോറിന്റെ "റിവാർഡ് സർക്യൂട്ടിനെ" ബാധിക്കുന്നു. റിവാർഡ് സർക്യൂട്ടിൽ ഡോപാമൈനിന്റെ അളവ് വർദ്ധിക്കുന്നത് മയക്കുമരുന്ന് കഴിക്കുന്നത് പോലുള്ള ആനന്ദകരവും എന്നാൽ അനാരോഗ്യകരവുമായ പെരുമാറ്റങ്ങളുടെ ശക്തിപ്പെടുത്തലിന് കാരണമാകുന്നു. ഇത് ആളുകളെ വീണ്ടും വീണ്ടും ആവർത്തിക്കുന്നതിലേക്ക് നയിക്കുന്നു.

 ഒരു വ്യക്തി മയക്കുമരുന്ന് ഉപയോഗിക്കുന്നത് തുടരുമ്പോൾ റിവാർഡ് സർക്യൂട്ടിലെ കോശങ്ങളുടെ അതിനോട് പ്രതികരിക്കാനുള്ള കഴിവ് കുറയ്ക്കുന്നതിലൂടെ തലച്ചോറ് പൊരുത്തപ്പെടുന്നു.

സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം പ്രധാനമായും തലച്ചോറിനെയാണ് ബാധിക്കുക. തലച്ചോറിന്റെ പ്രധാന പ്രവർത്തനങ്ങളായ ഓർമ രൂപീകരണം, സ്വഭാവ രൂപീകരണം തുടങ്ങി പല പ്രവർത്തനങ്ങളെയും ഇവ താറുമാറാക്കും. കൂടാതെ ചിന്താശേഷിയെ ബാധിക്കും. 

ലഹരി ഉപയോ​ഗിക്കുന്നവരിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വരാനും സാധ്യത കൂടുതലാണ്. ലഹരിമരുന്നുകൾ കുത്തിവയ്ക്കുന്നതിന് ഒരു സിറിഞ്ച് തന്നെ പലരും മാറിമാറി ഉപയോഗിക്കുന്നതുമൂലം എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങി രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ വരാനും സാധ്യത കൂടുതലാണ്.

ലഹരിയുടെ ഉപയോഗം മൂലം കണ്ട് വരുന്ന മറ്റൊരു പ്രശ്നമാണ് വായിലുണ്ടാകുന്ന അസുഖങ്ങൾ. കൊക്കെയിൻ ഉപയോഗിക്കുന്നവരിൽ പ്രധാനമായും കാണുന്നത് ഇനാമലിന്റെ നാശമാണ്. അത് പോലെ കൊക്കെയിൻ വായിലൂടെ ഉപയോഗിക്കുന്ന ആളുകളിൽ മോണയിൽ അൾസറും പിന്നീട് ക്യാൻസറും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

 

 

 

 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ