
കിവിപ്പഴത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ കിവിപ്പഴം കഴിക്കുന്നത് നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കും. ദിവസവും കിവിപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
ഒന്ന്
രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ജലദോഷം, പനി തുടങ്ങിയ അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി കിവിപ്പഴത്തിലുണ്ട്.
രണ്ട്
കിവിയിലെ ഉയർന്ന അളവിലുള്ള നാരുകൾ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. പ്രോട്ടീനുകളെ തകർക്കാൻ സഹായിക്കുന്ന ആക്ടിനിഡിൻ എന്ന എൻസൈമും കിവിയിൽ അടങ്ങിയിട്ടുണ്ട്.
മൂന്ന്
കിവിയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇവയിലെ ആന്റിഓക്‌സിഡന്റുകൾ വീക്കം കുറയ്ക്കാനും എൽഡിഎൽ (മോശം) കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
നാല്
കിവിയിലെ വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തിന് അത്യന്താപേക്ഷിതമാണ്. ഇത് ചർമ്മത്തിന്റെ ഇലാസ്തികതയും യുവത്വവും നിലനിർത്താൻ സഹായിക്കുന്നു.
അഞ്ച്
കിവിയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു.
ആറ്
കിവികളിൽ കലോറി കുറവാണ്. നാരുകൾ കൂടുതലാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഏഴ്
കിവികൾക്ക് ഗ്ലൈസെമിക് സൂചിക (ജിഐ) കുറവാണ്. അതായത് അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നോക്കുന്നു.