Health Tips : രാവിലെ എഴുന്നേറ്റയുടൻ ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കൂ, പകരം ഈ പാനീയങ്ങൾ കുടിക്കൂ

Published : Nov 18, 2025, 08:37 AM IST
weight loss

Synopsis

ചെറുചൂടുള്ള നാരങ്ങാവെള്ളം ഉന്മേഷദായകവുമായ പ്രഭാത പാനീയങ്ങളിൽ ഒന്നാണ്. നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മികച്ച മെറ്റബോളിസത്തിനും പൊണ്ണത്തടി സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. morning drinks for weight loss and boost immunity

മിക്കവർക്കും രാവിലെ എഴുന്നേറ്റയുടൻ ചായയോ കാപ്പിയോ കുടിക്കുന്ന ശീലമാണുള്ളത്. എന്നാൽ ഇനി രാവിലെ ചില പാനീയങ്ങൾ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. രാവിലെ ഈ പാനീയങ്ങൾ കുടിക്കുന്നത് ജലാംശം നിലനിർത്തുന്നതിനും ശരീരത്തിലെ അധിക കലോറി കുറയ്ക്കാനും സഹായിക്കും. ഏതൊക്കെ ആ പാനീങ്ങൾ എന്നതാണ് ഇനി പറയുന്നത്.

ഒന്ന്

ചെറുചൂടുള്ള നാരങ്ങാവെള്ളം ഉന്മേഷദായകവുമായ പ്രഭാത പാനീയങ്ങളിൽ ഒന്നാണ്. നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മികച്ച മെറ്റബോളിസത്തിനും പൊണ്ണത്തടി സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്ന കുട്ടികളിൽ അമിതവണ്ണ സാധ്യത കുറവാണെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി. അതിനാൽ രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്.

രണ്ട്

കരിക്കിൻ വെള്ളത്തിൽ പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. 100 മില്ലി കരിക്കിൻ വെള്ളത്തിൽ വെറും 21 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. കൂടാതെ 171 മില്ലിഗ്രാം പൊട്ടാസ്യം നൽകുന്നു. കരിക്കിൻ വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെയും ഊർജ്ജസ്വലതയോടെ നിലനിർത്തുന്നതിലൂടെയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

മൂന്ന്

പെപ്പർമിന്റ്, കറുവപ്പട്ട, അല്ലെങ്കിൽ ഇഞ്ചി എന്നിവ ചേർത്ത പാനീയങ്ങൾ ഉപാപചയ ഗുണങ്ങൾ നൽകുന്നു. ഉദാഹരണത്തിന്, ഇഞ്ചി ചായ വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. അതേസമയം കറുവപ്പട്ട ചായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിച്ചേക്കാം.

നാല്

ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകളും ബയോആക്ടീവ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീ മെറ്റബോളിസവും കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. സമീകൃത പ്രഭാതഭക്ഷണത്തോടൊപ്പം ചേർക്കുമ്പോൾ ഇത് പ്രത്യേകിച്ചും സഹായകരമാണ്.

അഞ്ച്

ശരീരഭാരം കുറയ്ക്കാൻ മഞ്ഞൾ പാൽ മികച്ചതാണ്. അതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മൊത്തത്തിലുള്ള ഉപാപചയ ആരോഗ്യത്തെ പിന്തുണയ്ക്കും. മഞ്ഞളിലെ കുർക്കുമിൻ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. രാവിലെ പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാൻ മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

 

 

PREV
Read more Articles on
click me!

Recommended Stories

പല്ലിൽ കറ വരുന്നതിന്റെ അഞ്ച് കാരണങ്ങൾ
ആർത്തവവിരാമ സമയത്തെ ആരോഗ്യപ്രശ്നങ്ങൾ തടയാൻ നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ