കട്ടിയുള്ള ഇടതൂർന്ന മുടി സ്വന്തമാക്കാൻ ഇതാ അഞ്ച് വഴികൾ

Published : Oct 07, 2025, 02:11 PM IST
strong hair

Synopsis

കഞ്ഞി വെള്ളം ഉപയോ​ഗിച്ച് മുടി നന്നായി കഴുകുന്നത് മുടിയുടെ ആരോ​ഗ്യത്തിന് നല്ലതാണ്. കഞ്ഞി വെള്ളം മുടിയെ ശക്തിപ്പെടുത്തുന്നതിനും മുടിക്ക് സ്വാഭാവിക തിളക്കം നൽകുന്നതിനും സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കഞ്ഞി വെള്ളം ഉപയോ​ഗിച്ച് തല നന്നായി കഴുകുക. 

ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടി പലർക്കും ആ​ഗ്രഹമുള്ളതാണ്. എന്നാൽ കെമിക്കൽ അടങ്ങിയ കണ്ടീഷണറുകളും സ്റ്റൈലിംഗ് ഉൽപ്പന്നങ്ങളും ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പ്രകൃതിദത്തവും ഫലപ്രദവുമായ മാർ​ഗങ്ങൾ പരീക്ഷിക്കുന്നത് മുടിയെ കൂടുതൽ കരുത്തുള്ളതാക്കും. ഇത് മുടിയെ പോഷിപ്പിക്കാനും ശക്തിപ്പെടുത്താനും തിളക്കം നൽകാനും സഹായിക്കുന്നു. കട്ടിയുള്ള ഇടതൂർന്ന മുടി സ്വന്തമാക്കുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർ​ഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്

കഞ്ഞി വെള്ളം ഉപയോ​ഗിച്ച് മുടി നന്നായി കഴുകുന്നത് മുടിയുടെ ആരോ​ഗ്യത്തിന് നല്ലതാണ്. കഞ്ഞി വെള്ളം മുടിയെ ശക്തിപ്പെടുത്തുന്നതിനും മുടിക്ക് സ്വാഭാവിക തിളക്കം നൽകുന്നതിനും സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കഞ്ഞി വെള്ളം ഉപയോ​ഗിച്ച് തല നന്നായി കഴുകുക.

രണ്ട്

റോസ്മേരി രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടിക്ക് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു. ധാരാളം ആൻ്റി ഓക്സിഡൻ്റ്, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ റോസ് മേരിയിൽ അടങ്ങിയിട്ടുണ്ട്. തലയോട്ടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതിലൂടെ കരുത്തുറ്റ തലമുടിയുടെ വളർച്ചക്ക് ഇത് സഹായിക്കുന്നു. റോസ്മേരി എണ്ണ ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുന്നത് രക്തയോട്ടത്തിന് ഗുണകരമാണ്. റോസ് മേരി തിളപ്പിച്ച വെള്ളം കൊണ്ട് തല നന്നായി കഴുകുക. ആഴ്ചയിൽ രണ്ട് ദിവസം ഇത് ചെയ്യാം.

മൂന്ന്

ഉലുവ വെള്ളമാണ് മറ്റൊന്ന്. ഉലുവ മുടിയിഴകളെ ശക്തിപ്പെടുത്തുകയും താരൻ കുറയ്ക്കുകയും, തലയോട്ടിയെ പോഷിപ്പിക്കുകയും ചെയ്യുന്നു. 2 ടേബിൾസ്പൂൺ ഉലുവ രാത്രി മുഴുവൻ കുതിർക്കുക. ശേഷം രാവിലെ അരിച്ചെടുത്ത് ആ പേസ്റ്റ് തലയിൽ തേച്ച് പിടിപ്പിക്കുക.

നാല്

ആര്യവേപ്പിലയുടെ വെള്ളം മുടിയുടെ ആരോ​ഗ്യത്തിന് മികച്ചതാണ്. താരൻ, ഫംഗസ് അണുബാധ എന്നിവയെ ചെറുക്കുന്നു. കൂടാതെ, ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടി നിലനിർത്താൻ സഹായിക്കുന്നു. ആഴ്ചയിൽ രണ്ട് ദിവസം ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തല നന്നായി കഴുകുക.

അഞ്ച്

കറ്റാർവാഴ തലയോട്ടിയിൽ ജലാംശം നിലനിർത്തുന്നതിനും താരൻ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ആഴ്ചയിൽ രണ്ട് ദിവസം കറ്റാർവാഴ ജെൽ കൊണ്ട് തല മസാജ് ചെയ്യുക.

 

PREV
Read more Articles on
click me!

Recommended Stories

ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും
ഈ എട്ട് ഭക്ഷണങ്ങൾ എല്ലുകളെ നശിപ്പിക്കും