
ഇന്ന് സ്ത്രീകളിൽ കണ്ട് വരുന്ന പ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) എന്നത് സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോർമോൺ തകരാറാണ്. ഹോർമോണുകളിൽ, പ്രത്യേകിച്ച് ഇൻസുലിൻ, ആൻഡ്രോജൻ എന്നിവയിൽ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
ക്രമരഹിതമായ ആർത്തവം, മുഖക്കുരു, ശരീരഭാരം, അമിതമായ രോമവളർച്ച, ഗർഭിണിയാകുന്നതിൽ ബുദ്ധിമുട്ട് തുടങ്ങിയ വിവിധ ലക്ഷണങ്ങൾക്ക് ഈ അസന്തുലിതാവസ്ഥ കാരണമാകുന്നകതായി ഗൈനക്കോളജിസ്റ്റായ ഡോ. റീത്ത ബക്ഷി പറയുന്നു.
പിസിഒഎസിന്റെ കാരണം വ്യക്തമല്ല. എന്നിരുന്നാലും, ജനിതകശാസ്ത്രം, ഇൻസുലിൻ പ്രതിരോധം, ജീവിതശൈലി ഘടകങ്ങൾ എന്നിവ പിസിഒഎസ് പ്രധാന കാരണങ്ങളാണ്.
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ; ലക്ഷണങ്ങൾ അറിയാം
ക്രമരഹിതമായ ആർത്തവം
അപ്രതീക്ഷിതമായി ഭാരം കൂടുക
അമിത രോമവളർച്ച: ആൻഡ്രോജന്റെ ഉയർന്ന അളവ് മുഖം, നെഞ്ച്, പുറം, വയറ് എന്നിവിടങ്ങളിൽ രോമവളർച്ചയ്ക്ക് കാരണമാകും.
മുഖക്കുരുവും എണ്ണമയമുള്ള ചർമ്മവും: ഹോർമോൺ അസന്തുലിതാവസ്ഥ ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും.
ചർമ്മത്തിന്റെ നിറം മാറ്റം: കഴുത്ത്, തുടയുടെ ഉൾഭാഗം, കക്ഷങ്ങൾ എന്നിവിടങ്ങളിൽ ഇരുണ്ട പാടുകൾ പ്രത്യക്ഷപ്പെടാം.
മാനസികാവസ്ഥയിലെ മാറ്റങ്ങളും ക്ഷീണവും: ഹോർമോൺ മാറ്റങ്ങൾ വൈകാരിക ബുദ്ധിമുട്ടുകൾക്കും ക്ഷീണത്തിനും കാരണമാകും.
ഉയർന്ന ഇൻസുലിൻ അളവ് പുരുഷ ഹോർമോണുകളുടെ (ആൻഡ്രോജൻ) അളവ് വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം, ക്രമരഹിതമായ ആർത്തവം തുടങ്ങിയ ലക്ഷണങ്ങൾക്കും കാരണമാകും. ല്യൂട്ടിനൈസിംഗ് ഹോർമോൺ (LH), ഫോളിക്കിൾ-സ്റ്റിമുലേറ്റിംഗ് ഹോർമോൺ (FSH) എന്നിവയിലെ അസന്തുലിതാവസ്ഥയും അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തും.
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം തടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സമീകൃതാഹാരം സ്വീകരിക്കുക
പതിവായി വ്യായാമം ചെയ്യുക
നന്നായി ഉറങ്ങുക
ധാരാളം വെള്ളം കുടിക്കുക
സ്ട്രെസ് കുറയ്ക്കുക
സംസ്കരിച്ച ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡും ഒഴിവാക്കുക.