
ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ഡി. ഇത് ശരീരത്തിന് കാൽസ്യം, ഫോസ്ഫറസ് എന്നിവ ആഗിരണം ചെയ്ത് ശക്തമായ അസ്ഥികളും പല്ലുകളും നിർമ്മിക്കാൻ സഹായിക്കുന്നു. സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമ്മത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനാണിത്. കൂടാതെ ചില ഭക്ഷണങ്ങളിൽ നിന്നും സപ്ലിമെന്റുകളിൽ നിന്നും ഇത് ലഭിക്കും. അസ്ഥികളുടെ ആരോഗ്യം, രോഗപ്രതിരോധ ശേഷി, തലച്ചോറ് കോശങ്ങൾ എന്നിവയ്ക്കെല്ലാം വിറ്റാമിൻ ഡി പ്രധാന പങ്ക് വഹിക്കുന്നു. കുട്ടികളിൽ വിറ്റാമിൻ ഡി കുറയുന്നതിന്റെ സാധാരണ ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
ഒന്ന്
കുട്ടികളിൽ വിറ്റാമിൻ ഡി കുറവിന്റെ ഒരു സാധാരണ ലക്ഷണമാണ് ഇടയ്ക്കിടെയുള്ള അസ്ഥി വേദന അല്ലെങ്കിൽ കാലു വേദന. കഠിനമായ കേസുകളിൽ ഇത് റിക്കറ്റുകൾ പോലുള്ള അവസ്ഥകളിലേക്ക് നയിച്ചേക്കാം.
രണ്ട്
കുട്ടികളിലെ അമിത ക്ഷീണവും ഊർജ്ജക്കുറവും വിറ്റാമിൻ ഡി അളവ് കുറവാണെന്നതിന്റെ ലക്ഷണമാണ്.
മൂന്ന്
കുട്ടികളിലെ വിറ്റാമിൻ ഡിയുടെ കുറവ് പല്ല് പൊട്ടുന്നത് വൈകുന്നതിനും ഇനാമൽ ദുർബലമാകുന്നതിനും കാരണമാകും. ഇത് അസ്ഥികളുടെയും പല്ലുകളുടെയും ശരിയായ ധാതുവൽക്കരണത്തിനായി കാൽസ്യം, ഫോസ്ഫറസ് എന്നിവ ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നു.
വിറ്റാമിൻ ഡി അളവ് വർദ്ധിപ്പിക്കാനുള്ള മാർഗങ്ങൾ
ഒന്ന്
സൂര്യന്റെ അൾട്രാവയലറ്റ് ബി രശ്മികൾ നേരിട്ട് ചർമ്മത്തിൽ ഏൽക്കുമ്പോൾ ശരീരം സ്വാഭാവികമായി വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നു. രാവിലെ, മുഖം, കൈകൾ, കാലുകൾ 30 മിനിറ്റ് നേരം സൂര്യപ്രകാശം കൊള്ളുന്നത് വിറ്റാമിൻ ഡിയുടെ അളവ് കൂട്ടാൻ സഹായിക്കും.
രണ്ട്
കൊഴുപ്പുള്ള മത്സ്യം, കൂൺ, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയവയിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ളൂ. ഫോർട്ടിഫൈഡ് പാൽ, തൈര് തുടങ്ങിയ പല ഉൽപ്പന്നങ്ങളിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇഴ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
മൂന്ന്
ആവശ്യത്തിന് വിറ്റാമിൻ ഡി കഴിക്കുന്നത് ഉറപ്പാക്കാൻ ഭക്ഷണത്തിൽ ചില സപ്ലിമെന്റുകൾ ചേർക്കാവുന്നതാണ്. എന്നാൽ ഒരു ഡോക്ടറെ കണ്ട് വിദഗ്ധർ നിർദേശം തേടി ശേഷം മാത്രം സപ്ലിമെന്റുകൾ എടുക്കുക.