Health Tips : ഈ 5 ദൈനംദിന ശീലങ്ങൾ ഹൃദയാഘാത സാധ്യത കൂട്ടുന്നു

Published : Sep 20, 2025, 08:14 AM IST
heart attack

Synopsis

സോഫ്റ്റ് ഡ്രിങ്കുകൾ, ഡെസേർട്ടുകൾ, സോസുകൾ എന്നിവയിൽ അടങ്ങിയിട്ടുള്ള പഞ്ചസാര ഹൃദ്രോ​ഗ സാധ്യത കൂട്ടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ഉയർത്തുന്നതിന് ഇടയാക്കും. These daily habits increase the risk of heart attack 

ഹൃദ്രോ​ഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഉദാസീനമായ ജീവിതശെെലിയും തെറ്റായ ഭക്ഷണക്രമവുമെല്ലാം ഹൃദയാഘാത സാധ്യത കൂട്ടുന്നതിന് പ്രധാന കാരണങ്ങളാണ്. ഹൃദയാഘാതത്തിന്റെ സാങ്കേതിക പദമായ 'മയോകാർഡിയൽ ഇൻഫ്രാക്ഷൻ' അപര്യാപ്തമായ രക്തപ്രവാഹം കാരണം ഹൃദയപേശികൾ വഷളാകാൻ തുടങ്ങുകയും ഹൃദ്രോ​ഗം ഉണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു. നമ്മുടെ ജീവിതത്തിലെ ചില ദൈനംദിന ശീലങ്ങൾ ഹൃദ്രോ​ഗ സാധ്യത കൂട്ടുന്നതിന് ഇടയാക്കുന്നു.

ഒന്ന്

പഞ്ചസാര സോഫ്റ്റ് ഡ്രിങ്കുകൾ, ഡെസേർട്ടുകൾ, സോസുകൾ എന്നിവയിൽ അടങ്ങിയിട്ടുള്ള പഞ്ചസാര ഹൃദ്രോ​ഗ സാധ്യത കൂട്ടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ഉയർത്തുന്നതിന് ഇടയാക്കും. ശുദ്ധീകരിച്ച പഞ്ചസാരയുടെ പതിവ് ഉപയോഗം നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കുന്നതിന് കാരണമായ രക്തക്കുഴലുകളുടെ ആന്തരിക പാളിയായ എൻഡോതെലിയത്തെ ദോഷകരമായി ബാധിക്കുന്നു.

രണ്ട്

മെെദ ബ്രെഡ്, പേസ്ട്രികൾ എന്നിവയുൾപ്പെടെയുള്ള ശുദ്ധീകരിച്ച വെളുത്ത മാവ് ഭക്ഷണങ്ങൾ ശരീരത്തിലെ പഞ്ചസാരയ്ക്ക് സമാനമായി പ്രവർത്തിക്കുന്നു. അവ പെട്ടെന്ന് ഗ്ലൂക്കോസ് പദാർത്ഥമായി വിഘടിക്കുകയും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുകയും ചെയ്യുന്നു. ഇത് എൻഡോതെലിയൽ പ്രവർത്തനത്തിന് കേടുപാടുകൾ വരുത്തുകയും നൈട്രിക് ഓക്സൈഡ് ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു.

മൂന്ന്

സോയാബീൻ എണ്ണ, കോൺ ഓയിൽ, സൺഫ്ലവർ ഓയിൽ എന്നിവയെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തിൽ സാധാരണയായി ഉപയോഗിക്കുന്നു. ഫാസ്റ്റ് ഫുഡ് അല്ലെങ്കിൽ പാക്കറ്റ് ഭക്ഷണങ്ങളിൽ ഇവ ഉപയോഗിക്കുന്നു. ഈ എണ്ണകളിൽ ഉയർന്ന അളവിൽ ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത വീക്കം ഉണ്ടാക്കാൻ കാരണമാകും. ഈ എണ്ണകളുടെ നിരന്തരമായ ഉപയോഗം ധമനികളുടെ പ്രവർത്തനം കുറയുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് ​ഗവേഷകർ പറയുന്നു.

നാല്

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് നമ്മുക്കറിയാം. പുകവലി ശരീരത്തിനുള്ളിലെ നൈട്രിക് ഓക്സൈഡിന്റെ അപചയത്തിന് കാരണമാകുന്നു. പുകയിലയിൽ രക്തക്കുഴലുകളുടെ എൻഡോതെലിയൽ പാളിയെ നശിപ്പിക്കുന്ന രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഇത് നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കുന്നതിന് കാരണമായ എൻസൈമിന്റെ പ്രവർത്തനത്തെ കുറയ്ക്കുന്നു. പുകവലിക്കാർക്ക് നൈട്രിക് ഓക്സൈഡിന്റെ അളവ് വളരെ കുറവാണ്. കൂടാതെ വാസ്കുലർ രോഗങ്ങളും കൂടുതലായി കണ്ട് വരുന്നു.

അഞ്ച്

വായയുടെ ശുചിത്വത്തിനായി പലരും പതിവായി മൗത്ത് വാഷ് ഉപയോഗിക്കാറുണ്ടെങ്കിലും നിരവധി ആന്റിസെപ്റ്റിക് മൗത്ത് വാഷുകളിൽ നൈട്രിക് ഓക്സൈഡിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിലെ നൈട്രേറ്റുകളെ നൈട്രിക് ഓക്സൈഡാക്കി വിഘടിപ്പിക്കുന്നതിന് ചില ഓറൽ ബാക്ടീരിയകൾ കാരണമാകുന്നു. ആന്റിസെപ്റ്റിക് മൗത്ത് വാഷിന്റെ ദൈനംദിന ഉപയോഗം ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

 

 

PREV
Read more Articles on
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്