
പ്രമേഹത്തിന് മുമ്പുള്ള അവസ്ഥയാണ് പ്രീ ഡയബറ്റിസ് എന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ കൂടുതലായിരിക്കും. എന്നാൽ പ്രമേഹം എന്ന് പറയാനും പറ്റില്ല. പ്രമേഹത്തിന് മുമ്പുള്ള അവസ്ഥ ഭേദമാക്കാൻ കഴിയുമെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി പറയുന്നു.
രോഗനിർണയത്തിനു ശേഷമുള്ള ആദ്യത്തെ 6 മുതൽ 12 മാസം വരെയുള്ള കാലയളവിനെ ഗോൾഡൺ വിന്റോ എന്ന് പറയുന്നു. പാൻക്രിയാസിന് ഇപ്പോഴും വീണ്ടെടുക്കാനുള്ള ഏറ്റവും ഉയർന്ന കഴിവ് ഉള്ള സമയമാണിത്. ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങൾക്ക് എല്ലാ വർഷവും അവയുടെ പ്രവർത്തനത്തിന്റെ ഏകദേശം 4–5% നഷ്ടപ്പെടും. എന്നാൽ നേരത്തെയുള്ള പ്രവർത്തനം ഈ ഇടിവ് മന്ദഗതിയിലാക്കുകയോ നിർത്തുകയോ ചെയ്തേക്കാമെന്ന് ഡോ. സൗരഭ് സേഥി പറയുന്നു.
പ്രീ ഡയബറ്റിസ് ഉള്ള 45 വയസ്സുള്ളവരിൽ, ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ വ്യക്തമാക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങളിലൂടെ പ്രീ ഡയബറ്റിസ് ഭേദമാക്കാൻ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
പ്രീ ഡയബറ്റിസ് ഭാവിയിൽ പ്രമേഹം, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ, കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം എന്നിവയിലൂടെ ഈ അവസ്ഥ പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും. ശരീരഭാരത്തിന്റെ 10–15% കുറയ്ക്കുന്നത് ടൈപ്പ് 2 പ്രമേഹം കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു. ആന്തരിക അവയവങ്ങളുടെ കൊഴുപ്പ് കുറയുമ്പോൾ, ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുന്നു, ബീറ്റാ കോശങ്ങൾ വീണ്ടും സാധാരണഗതിയിൽ പ്രവർത്തിക്കുന്നു. പ്രീ ഡയബറ്റിസ് സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഡോ. സൗരഭ് സേഥി പറയുന്നു....
1. പ്രോട്ടീൻ ഉൾപ്പെടുത്തുക
2. നേരത്തെ അത്താഴം കഴിക്കുക
3. ദിവസവും 15 മിനിറ്റ് നേരം വേഗത്തിലുള്ള നടത്തം നടത്തുക
4. ഏഴോ എട്ടോ മണിക്കൂർ ഉറക്കം ശീലമാക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam