യൂറിത്രോപ്ലാസ്റ്റി: ആരോഗ്യവും ആത്മവിശ്വാസവും വീണ്ടെടുക്കുന്ന ശസ്ത്രക്രിയ

Published : Aug 05, 2026, 06:25 PM IST
Urethroplasty

Synopsis

യൂറിത്രൽ സ്ട്രിക്ചർ എന്നത് മൂത്രനാളത്തിൽ ഉണ്ടാകുന്ന മുറിവ് മൂലം വഴി ഇടുങ്ങുന്നതാണ്. അപകടങ്ങൾ അണുബാധകൾ, പഴയ ശസ്ത്രക്രിയകൾ, ദീർഘകാലമായുള്ള കത്തീറ്റർ ഉപയോഗം എന്നിവയാണ് സാധാരണ കാരണം ചികിത്സിക്കാതെ വിട്ടാൽ മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്, ആവർത്തിച്ചുള്ള അണുബാധ, എന്നിവയ്ക്ക് പുറമേ ചിലപ്പോൾ വൃക്കയ്ക്ക് പോലും കേടുപാടുകൾ വരാം.

യൂറിത്രോപ്ലാസ്റ്റി എന്ന പേരിൽ സാങ്കേതികത തോന്നിയാലും  ഇതിന്റെ ലക്ഷ്യം വളരെ ലളിതമാണ്. മൂത്രനാളം (urethra) തടസ്സപ്പെടുകയോ ചുരുങ്ങുകയ ചെയ്താൽ, അത് വീണ്ടും സ്വാഭാവികമായി പ്രവർത്തിക്കാൻ സഹായിക്കുക.

എന്തുകൊണ്ട് യൂറിത്രോപ്ലാസ്റ്റി?

യൂറിത്രൽ സ്ട്രിക്ചർ എന്നത് മൂത്രനാളത്തിൽ ഉണ്ടാകുന്ന മുറിവ് മൂലം വഴി ഇടുങ്ങുന്നതാണ്. അപകടങ്ങൾ അണുബാധകൾ, പഴയ ശസ്ത്രക്രിയകൾ, ദീർഘകാലമായുള്ള കത്തീറ്റർ ഉപയോഗം എന്നിവയാണ് സാധാരണ കാരണം ചികിത്സിക്കാതെ വിട്ടാൽ മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്, ആവർത്തിച്ചുള്ള അണുബാധ, എന്നിവയ്ക്ക് പുറമേ ചിലപ്പോൾ വൃക്കയ്ക്ക് പോലും കേടുപാടുകൾ വരാം. താൽക്കാലിക പരിഹാരങ്ങൾ (dilatation, endoscopic cutting) സ്വീകരിക്കുന്നത് പലപ്പോഴും വീണ്ടും പ്രശ്നം വരുത്തും. യൂറിത്രോപ്ലാസ്റ്റി മാത്രമാണ് സ്ഥിരമായ പരിഹാരം.

ആധുനിക ചികിത്സകൾ :

- Excision and repair – മുറിവ് നീക്കി ആരോഗ്യകരമായ ഭാഗങ്ങൾ കൂട്ടിച്ചേർക്കൽ.

- Graft urethroplasty – വായിലെ (buccal mucosa) ത്വക്ക് ഉപയോഗിച്ച് വഴിയുടെ വീതി കൂട്ടൽ.

- Flap urethroplasty – സമീപത്തെ ത്വക്ക് ഉപയോഗിച്ച് വലിയ ഭാഗങ്ങൾ വീണ്ടും നിർമ്മിക്കൽ.

കേരളത്തിലെ പ്രമുഖ മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും ഇന്ന് ഈ ശസ്ത്രക്രിയ സുരക്ഷിതമായി ചെയ്യുന്നുണ്ട്. രോഗനിർണയത്തിലും ശസ്ത്രക്രിയ ഉപകരണങ്ങളുടെ കാര്യത്തിലും മികച്ച അനസ്തേഷ്യ സംവിധാനങ്ങളും മികവുറ്റ ചികിത്സകരും ഒത്തുചേരുമ്പോൾ ഏറ്റവും ഫലപ്രദമായ ചികിത്സയും സാധ്യമാകുന്നു. 85–90% വരെയാണ് ശസ്ത്രക്രിയകളുടെ വിജയനിരക്ക്.

രോഗികൾ ശ്രദ്ധിക്കേണ്ട മറ്റൊരു വശം കൂടിയുണ്ട്. പലരും ആദ്യം 'സ്ട്രിക്ചർ ഡൈലറ്റേഷൻ' എന്ന ചെറിയ പ്രക്രിയ തിരഞ്ഞെടുക്കാറുണ്ട്. അത് മൂത്രനാളം താൽക്കാലികമായി തുറക്കാൻ സഹായിക്കും, പക്ഷേ ആശ്വാസം കുറച്ച് മാസങ്ങൾക്കു മാത്രമാണുണ്ടാകുക. പിന്നീട് വീണ്ടും ചുരുങ്ങൽ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

എന്നാൽ, പരിചയസമ്പന്നനായ സർജൻ ചെയ്യുന്ന യൂറത്രോപ്ലാസ്റ്റിക്ക് ദീർഘകാല ഫലപ്രാപ്തിയുള്ളത്‌കൊണ്ട് രോഗികൾക്ക് കത്തീറ്റർ ഇല്ലാത്ത ജീവിതം സാധ്യമാകുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം. പുരുഷന്മാർ മാത്രമല്ല, സ്ത്രീകൾക്കും മൂത്രനാളം ചുരുങ്ങുന്ന പ്രശ്നം ഉണ്ടാകാം. അവർക്കും യൂറിത്രോപ്ലാസ്റ്റി സുരക്ഷിതവും ഫലപ്രദവുമായ പരിഹാരമാണ്.

രോഗികൾ അറിയാൻ :

- പുനരധിവാസം: സാധാരണയായി 2–3 ആഴ്ച കത്തീറ്റർ വെച്ചിരിക്കും. പിന്നീട് സ്വാഭാവികമായി മൂത്രമൊഴിക്കാൻ കഴിയും.

- അപകടസാധ്യതകൾ: രക്തസ്രാവം, അണുബാധ, വീണ്ടും തടസ്സം വരിക തുടങ്ങിയവ അപൂർവ്വമാണ്.

- ജീവിതഗുണനിലവാരം: സ്വതന്ത്രമായി മൂത്രമൊഴിക്കാൻ കഴിയുന്നതോടെ ഉറക്കം മെച്ചപ്പെടുത്തുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും.

ആരോഗ്യസേവനങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്നതിനാൽ, നമ്മുടെ സംസ്ഥാനത്ത് യൂറിത്രോപ്ലാസ്റ്റി പോലുള്ള സങ്കീർണ്ണ ശസ്ത്രക്രിയകൾ പോലും സാധാരണക്കാർക്ക് ലഭ്യമാണ്. ഒരിക്കൽ പൊതുജനങ്ങൾക്കിടയിൽ അപമാനഭീതിയോടെ ജീവിച്ചിരുന്നവർക്ക്, ഇന്ന് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ കഴിയുന്നു.

ലേഖനം തയ്യാറാക്കിയത് :

ഡോ. തേജസ് ലാൽ എസ്, കൺസൾട്ടന്റ്- യൂറോളജിസ്റ്റ്,

സ്റ്റാർകെയർ ഹോസ്പിറ്റൽ, കോഴിക്കോട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കൂട്ടണോ? ഈ എട്ട് ഭക്ഷണങ്ങള്‍ കഴിച്ചോളൂ
ഈ ദൈനംദിന ശീലങ്ങൾ നിങ്ങളുടെ അസ്ഥികളെ ബലഹീനമാക്കാം; മുന്നറിയിപ്പുമായി വിദഗ്ധർ