
ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനമാണ്. കരളിൽ വീക്കം ഉണ്ടാക്കുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്. കരളിൽ പാടുകൾ, സിറോസിസ്, ക്യാൻസർ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണതകൾക്ക് ഈ വീക്കം ഉണ്ടാക്കുന്ന കരൾ രോഗം കാരണമാകും. ചികിത്സിച്ചില്ലെങ്കിൽ, ഹെപ്പറ്റൈറ്റിസ് വിട്ടുമാറാത്ത കരൾ തകരാറിന് കാരണമാകും.
ഹെപ്പറ്റൈറ്റിസിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ
അമിത ക്ഷീണം
തുടർച്ചയായ ക്ഷീണമാണ് ആദ്യത്തെ ലക്ഷണമെന്ന് പറയുന്നത്. ഹെപ്പറ്റൈറ്റിസ്, തരം (എ, ബി, അല്ലെങ്കിൽ സി) എന്തുതന്നെയായാലും, അണുബാധയോടുള്ള ശരീരത്തിന്റെ പ്രതികരണവും കരളിന്റെ പ്രവർത്തനത്തിലെ തകരാറും മൂലം ക്ഷീണം ഉണ്ടാകാം.
വിശപ്പില്ലായ്മയും ഓക്കാനവും
ഓക്കാനത്തോടൊപ്പം വിശപ്പില്ലായ്മയും ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണമാണ്. ഹെപ്പറ്റൈറ്റിസ് ബി കരളിന് കേടുപാടുകൾ വരുത്തുന്ന ഒരു സാധാരണ വൈറൽ അണുബാധയാണ്. രോഗബാധിതരായ ആളുകളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയാണ് ഇത് പകരുന്നത്.
നേരിയ വയറുവേദന
വയറുവേദന അല്ലെങ്കിൽ വയറിന്റെ മുകൾ ഭാഗത്ത് വേദന അനുഭവപ്പെടുക. ഇത് ദീർഘകാലമായി നിലനിൽക്കുന്നതാണെങ്കിൽ നിസ്സാരമായി കാണരുത്.
മൂത്രത്തിലെ നിറ വ്യത്യാസം
കരൾ നന്നായി പ്രവർത്തിക്കുന്നില്ലെങ്കിൽ പിത്തരസം ഉൽപ്പാദിപ്പിക്കപ്പെടുന്നതും നീക്കം ചെയ്യുന്നതും തടസ്സപ്പെടും. ശേഷം മൂത്രത്തിന്റെ നിറത്തിൽ വ്യത്യാസം വരാം. ഇവ ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങളാണ്.
കണ്ണുകളുടെയോ ചർമ്മത്തിന്റെയോ മഞ്ഞനിറം (മഞ്ഞപ്പിത്തം)
മഞ്ഞപ്പിത്തം, ആദ്യഘട്ടങ്ങളിൽ തന്നെ അവഗണിക്കപ്പെടുകയും പിന്നീട് നേരിയ തോതിൽ പ്രകടമാകുകയും ചെയ്യും. ചർമ്മത്തിലോ കണ്ണുകളിലോ മഞ്ഞ നിറം കണ്ടാൽ ഉടന് തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
സന്ധി വേദന
പ്രാരംഭ ഘട്ടത്തിലുള്ള ഹെപ്പറ്റൈറ്റിസ് സന്ധി വേദന, നേരിയ പനി, ശരീരവേദന എന്നിവ പ്രകടമാക്കാം. മിക്ക ആളുകളും ഇത് സാധാരണ പനിയാണെന്ന് കരുതി അവഗണിക്കാറാണ് പതിവ്.
മുകളിൽ പറഞ്ഞിരിക്കുന്ന ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam