World Hepatitis Day 2025 : എന്താണ് ഹെപ്പറ്റൈറ്റിസ്? കാരണങ്ങളും ചികിത്സകളും

Published : Jul 28, 2025, 09:05 AM IST
World hepatitis Day 2022

Synopsis

ഈ വർഷത്തെ ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ പ്രമേയം 'ഹെപ്പറ്റൈറ്റിസ്: നമുക്ക് അതിനെ തകർക്കാം' എന്നതാണ്. ബാരി ബ്ലംബർഗ് എന്നറിയപ്പെടുന്ന ഡോ. ബറൂച്ച് സാമുവൽ ബ്ലംബർഗ് 1967-ൽ ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടെത്തി. 

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനമാണ് (World Hepatitis Day 2025). കരളിൽ വീക്കം ഉണ്ടാക്കുന്ന രോ​ഗമാണ് ഹെപ്പറ്റൈറ്റിസ്. വൈറൽ അണുബാധകൾ, അമിതമായ മദ്യപാനം, പ്രത്യേക മരുന്നുകൾ, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ എന്നിവയെല്ലാം ഈ വീക്കത്തിന് കാരണമാകുന്നു. 

ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ തുടങ്ങിയ വൈറസുകൾ മൂലമുണ്ടാകുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ഒരു പ്രധാന ആശങ്കയാണ്. ഹെപ്പറ്റൈറ്റിസിനെക്കുറിച്ചും ആരോഗ്യത്തിന് ഹാനികരമായ അതിന്റെ ഫലങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി ജൂലൈ 28 ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നു.

ഈ വർഷത്തെ ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ പ്രമേയം 'ഹെപ്പറ്റൈറ്റിസ്: നമുക്ക് അതിനെ തകർക്കാം' എന്നതാണ്. ബാരി ബ്ലംബർഗ് എന്നറിയപ്പെടുന്ന ഡോ. ബറൂച്ച് സാമുവൽ ബ്ലംബർഗ് 1967-ൽ ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടെത്തി. തുടർന്ന് ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്തു. അതിനാണ് അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 28 അദ്ദേഹത്തിന്റെ നേട്ടങ്ങളെയും സംഭാവനകളെയും അനുസ്മരിക്കാൻ ലോക ഹെപ്പറ്റൈറ്റിസ് ദിനമായി പ്രഖ്യാപിച്ചത്. വൈറസ് കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടാക്കുകയും വിട്ടുമാറാത്ത കരൾ അണുബാധ, സിറോസിസ് അല്ലെങ്കിൽ കരൾ ക്യാൻസറിലേക്ക് നയിക്കുകയും ചെയ്യും.

ഇടയ്ക്കിടെ കൈകഴുകുന്നത് പോലുള്ള ശുചിത്വ ശീലങ്ങൾ ഹെപ്പറ്റൈറ്റിസ് പടരുന്നത് തടയാൻ സഹായിക്കും. സൂചികൾ പങ്കിടുന്നത് ഒഴിവാക്കുകയും സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നത് ഹെപ്പറ്റൈറ്റിസ് സാധ്യത കുറയ്ക്കും. ഹെപ്പറ്റൈറ്റിസ് വിവിധ കാരണങ്ങളാൽ ഉണ്ടാകാം..

വൈറൽ ഹെപ്പറ്റൈറ്റിസ് (എ, ബി, സി, ഡി, ഇ)

ഓട്ടോഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ്

മരുന്ന് മൂലമുണ്ടാകുന്ന കരൾ പരിക്ക്

മദ്യപാനവുമായി ബന്ധപ്പെട്ട കരൾ രോഗം

നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH)

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും