World Stroke Day 2025 : ഓരോ നിമിഷവും എണ്ണപ്പെട്ടതാണ്, ഇന്ന് ലോക സ്ട്രോക്ക് ദിനം

Published : Oct 29, 2025, 08:15 AM IST
stroke

Synopsis

ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകവലി, മദ്യം, പൊണ്ണത്തടി, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ജനിതകശാസ്ത്രം എന്നിവയാണ് സാധാരണ അപകട ഘടകങ്ങൾ. world stroke day 2025 history and importance

ഇന്ന് ലോക പക്ഷാഘാത ദിനം. സ്ട്രോക്കിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും സ്ട്രോക്കിന്റെ അപകട സാധ്യതകളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും വേണ്ടിയാണ് ലോക പക്ഷാഘാതദിനമായി ആചരിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ഓക്‌സിജന്റെ അഭാവം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുമ്പോൾ ആണ് ഒരു വ്യക്തിക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നത്."ഓരോ മിനിറ്റും പ്രധാനമാണ്" എന്നതാണ് ഈ വർഷത്തെ പ്രമേയം.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തിൽ മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് പക്ഷാഘാതം. ഇന്ത്യയിൽ, മരണനിരക്കും വൈകല്യവും ഉണ്ടാക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണിത്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകവലി, മദ്യം, പൊണ്ണത്തടി, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ജനിതകശാസ്ത്രം എന്നിവയാണ് സാധാരണ അപകട ഘടകങ്ങൾ. പെട്ടെന്നുള്ള കൈകാലുകളുടെ ബലഹീനത, സംസാരിക്കാൻ ബുദ്ധിമുട്ട്, ഛർദ്ദി അല്ലെങ്കിൽ പെട്ടെന്ന് ബോധം നഷ്ടപ്പെടൽ എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.

കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാം. ഇന്നത്തെ ജീവിതശൈലിയും ജനിതക മാറ്റവുമെല്ലാം ലോകത്തെ സ്ട്രോക്ക് ബാധിതരുടെ എണ്ണം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. മാറി വരുന്ന ജീവിതശൈലി, ഭക്ഷണം, ചില മരുന്നുകൾ എന്നിവയും സ്‌ട്രോക്ക് സാധ്യത വർദ്ധിപ്പിക്കാനിടയുണ്ട്.

"ലോകമെമ്പാടുമുള്ള ആറിൽ ഒരാൾക്ക് പക്ഷാഘാതം ബാധിക്കുന്നു. കൈ ബലഹീനത അല്ലെങ്കിൽ സംസാര ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക...- ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ കെയർ ഹോസ്പിറ്റലുകളിലെ ക്ലിനിക്കൽ ഡയറക്ടറും ന്യൂറോളജി മേധാവിയുമായ ഡോ. എസ് കെ ജയ്‌സ്വാൾ പറയുന്നു. 

രക്തം കട്ടപിടിക്കുന്നത് തടയാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്ന പല മരുന്നുകളും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നതായും വിദഗ്ധർ പറയുന്നു. ഹോർമോൺ തെറാപ്പി, ആർത്തവവിരാമ ലക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവയും സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ